തിരുവനന്തപുരം; ലോക്ഡൗണിനെത്തുടർന്ന് നിർത്തിവച്ച കെഎസ്ആർടിസിയുടെ സർവിസുകൾ മുഴുവൻ നാളെ ( വെള്ളിയാഴ്ച) മുതൽ പുനരാരംഭിക്കുമെന്ന് സിഎംഡി ബിജുപ്രഭാകർ അറിയിച്ചു. ഇതുസംബന്ധിച്ച് എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദേശം നൽകി. ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകൾ വരെയും സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും മാത്രം ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം തുടരുമെന്നും സിഎംഡി അറിയിച്ചു. അടുത്ത ആഴ്ചയോടെ പൂർണതോതിൽ സർവ്വീസ് ആരംഭിക്കാനുമെന്നാണ് കെഎസ് ആർടിസി പ്രതീക്ഷിക്കുന്നത്.

Read More: കെഎസ്ആര്‍ടിസിയുടെ റിസര്‍വേഷന്‍ ആപ്പ്: അറിയാം വിശദാംശങ്ങള്‍

പ്രത്യേക അന്തർ സംസ്ഥാന സർവിസ്

ക്രിസ്മസ്- പുതുവത്സര ദിനത്തോടനുബന്ധിച്ച് പ്രത്യേക അന്തർ സംസ്ഥാന സർവിസ് നടത്താനും കെഎസ്ആർടിസി തീരുമാനിച്ചു. ഡിസംബർ 21 മുതൽ ജനുവരി നാലു വരെയാണ് പ്രത്യേക സർവിസ്.

സർവിസുകളും സമയക്രമവും:

  1. ബെംഗളുരു – കോഴിക്കോട് ( സൂപ്പർ എക്‌സ്‌പ്രസ്) മാനന്തവാടി , കുട്ട വഴി രാത്രി- 9.45 ന്
  2. ബെംഗളുരു- കോഴിക്കോട് ( സൂപ്പർ ഡീലക്സ്) മാനന്തവാടി , കുട്ട വഴി രാത്രി- 9.20ന്
  3. ബെംഗളുരു- കോഴിക്കോട് ( സൂപ്പർ ഡീലക്സ്)- മാനന്തവാടി , കുട്ട വഴി രാത്രി- 10.15 ന്
  4. ബെംഗളുരു -തൃശൂർ ( സൂപ്പർ ഡീലക്സ്) പാലക്കാട് സേലം വഴി- രാത്രി- 7.25 ന്
  5. ബെംഗളുരു – എറണാകുളം ( സൂപ്പർ ഡീലക്സ്) പാലക്കാട് , സേലം വഴി- രാത്രി- 6.40ന്
  6. ബെംഗളുരു – തിരുവനന്തപുരം ( സൂപ്പർ ഡീലക്സ്) പാലക്കാട് , സേലം വഴി വൈകിട്ട് 6ന്
  7. ബെംഗളുരു- കോട്ടയം ( സൂപ്പർ ഡീലക്സ്) പാലക്കാട് സേലം വഴി- വൈകിട്ട് 6.15 ന്
  8. ബെംഗളുരു – കണ്ണൂർ- (സൂപ്പർ ഡീലക്സ്) ഇരിട്ടി, മട്ടന്നൂർ വഴി- രാത്രി 10.10 ന്
  9. ബെംഗളുരു – കണ്ണൂർ (സൂപ്പർ ഫാസ്റ്റ്) ഇരിട്ടി, കൂട്ടുപുഴ വഴി- രാത്രി- 11ന്
  10. ബെംഗളുരു- പയ്യന്നൂർ ( സൂപ്പർ എക്‌സ്‌പ്രസ്) ചെറുപുഴ വഴി – രാത്രി 10.15 ന്
  11. ബെംഗളുരു- സുൽത്താൻ ബത്തേരി ( സൂപ്പർ ഫാസ്റ്റ്)- മൈസൂർ വഴി- രാത്രി 11.55 ന്
  12. ചെന്നൈ – തിരുവനന്തപുരം ( സൂപ്പർ ഡീലക്സ്) ട്രിച്ചി, മധുര, നാ​ഗർകോവിൽ വഴി- വൈകിട്ട് 5ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.