/indian-express-malayalam/media/media_files/uploads/2021/06/ksrtc-city-circular-bus-2.jpg)
കെഎസ്ആര്‍ടിസി അടുത്തിടെ പുറത്തിറക്കിയ സിറ്റി സര്‍ക്കുലര്‍ ബസ്
തിരുവനന്തപുരം: ദീര്‍ഘ ദൂരയാത്രക്ക് അനുയോജ്യമായ അത്യാധുനിക ശ്രേണിയിൽ ഉള്ള 100 പുതിയ ബസുകൾ പുറത്തിറക്കാന്‍ കെഎസ്ആര്‍ടിസി ഒരുങ്ങുന്നു. സ്ലീപ്പർ, സെമി സ്ലീപ്പർ, എയർ സസ്പെൻഷൻ നോൺ എസി തുടങ്ങിയവയിലെ ആധുനിക ബിഎസ് സിക്സ് ബസുകളാണ് എത്തുന്നത്. കേരള പിറവി ദിനത്തില്‍ ആദ്യ ഘട്ടത്തിലുള്ള ബസുകള്‍ പുറത്തിറക്കാനാണ് കെഎസ്ആര്‍ടിസിയും ശ്രമം. 2022 ഫെബ്രുവരിയോടെയാകും മുഴുവന്‍ ബസുകളും നിരത്തിലെത്തുക.
എട്ട് സ്ലീപ്പർ , 20 സെമി സ്ലീപ്പർ, 72 എയർ സസ്പെൻഷൻ നോൺ എസി ബസുകളാണ് കെഎസ്ആർടിസി വാങ്ങുന്നത്. കേരളത്തിന് സ്ലീപ്പർ ബസുകൾ ഇല്ലായിരുന്ന പോരായ്മയാണ് പുതിയ ബസുകൾ വരുന്നതോടെ ഇല്ലാതാകുന്നത്. കെഎസ്‌ആർടിസിയുടെ നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 50 കോടി രൂപയിൽ നിന്നും 44.64 കോടി രൂപ ഉപയോഗിച്ചാണ് ബസുകള്‍ പുറത്തിറക്കുന്നത്.
വോൾവോ കമ്പിനിയിൽ നിന്നാണ് സ്ലീപ്പർ ബസുകൾ വാങ്ങുന്നത്. നാല് തവണ വിളിച്ച ടെന്ററിൽ ബസ് ഒന്നിന് 1.38 കോടി രൂപ എന്ന നിരക്കിൽ ആകെ 11.08 കോടി രൂപ ഉപയോഗിച്ചാണ് എട്ട് ബസുകൾ വാങ്ങുന്നത്. സെമി സ്ലീപ്പർ വിഭാഗത്തിൽ ലൈലാന്റില്‍ നിന്ന് ഒന്നിന് 47.12 ലക്ഷം രൂപ നിരക്കിൽ 9.42 കോടി രൂപയ്ക്ക് 20 എസി സീറ്റർ ബസുകളും വാങ്ങാനാണ് തീരുമാനം. എയർ സസ്പെൻഷൻ നോൺ എസി വിഭാഗത്തിൽ അശോക് ലൈലാന്റില്‍ നിന്ന് ബസ് ഒന്നിന് 33.78 ലക്ഷം രൂപ മുടക്കി 24.32 കോടി രൂപക്ക് 72 ബസുകളാണ് വാങ്ങുന്നത്.
വോൾവോ ബസുകൾ ബോഡി സഹിതം കമ്പിനി നിർമ്മിച്ച് നൽകും. ലൈലാന്റ് കമ്പിനിയുടെ ഉത്തരവാദിത്തതിൽ പുറമെ കൊടുത്താണ് ബസ് ബോഡി നിർമ്മിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള മികച്ച യാത്രയാണ് പുതിയ ബസുകൾ വാഗ്ദാനം ചെയ്യുന്നത്. മികച്ച യാത്രാ സൗകര്യത്തോടൊപ്പം, മൊബൈൽ ചാർജിംഗ് പോയിന്റ്, കൂടുതൽ ലഗേജ് സ്പെയ്സ്, വൈഫെ തുടങ്ങിയവും പുതിയ ബസുകളിലെ സൗകര്യങ്ങളാണ്.
Also Read: സ്റ്റേജ്, കോണ്‍ട്രാക്ട് കാരിയേജുകളുടെ വാഹന നികുതി ഒഴിവാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.