/indian-express-malayalam/media/media_files/uploads/2021/11/ksrtc-sabarimala-hub-operations-started-on-trial-basis-584470-FI.jpeg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബജറ്റ് ടൂറിസം വലിയ വിജയമായതോടെ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഇത്തവണ സര്‍വീസ് ആരംഭിക്കുന്നത്.
തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നട തുറപ്പ് ഉത്സവത്തിന് തിരുവനന്തപുരം, കൊല്ലം, ഡിപ്പോകളിൽ നിന്ന് സർവീസ് തുടങ്ങാനാണ് നിലവില്‍ തീരുമാനമായത്. ധനുമാസത്തിലെ തിരുവാതിരക്ക് മുന്നോടിയായാണ് ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവം.
തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്ന് വിവിധ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് തിരുവൈരാണിക്കുളത്ത് എത്തിച്ചേരുന്നതായിരിക്കും സർവീസ്. പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ഇത്തരത്തില്‍ സര്‍വീസ് ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.
യാത്രകള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യണം. നേരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആരംഭിച്ച പ്രത്യേക സര്‍വീസുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ച സാഹചര്യത്തിലാണ് നടപടി. നിലവില്‍ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കായി 26 സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്.
Also Read: സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.