scorecardresearch

ആദ്യം കെഎസ്ഇബി, ഇപ്പോള്‍ കെഎസ്ആര്‍ടിസി; കൂളിങ് പെപ്പറൊട്ടിച്ചതിന് സ്വിഫ്റ്റിന് പിഴയിട്ട് എംവി‍ഡി

സ്വിഫ്റ്റിന്റെ ലക്ഷ്വറി വിഭാഗത്തില്‍ വരുന്ന ഗജരാജ് ബസിനെതിരെയാണ് നടപടി

സ്വിഫ്റ്റിന്റെ ലക്ഷ്വറി വിഭാഗത്തില്‍ വരുന്ന ഗജരാജ് ബസിനെതിരെയാണ് നടപടി

author-image
WebDesk
New Update
KSRTC | MVD | KSEB

കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കൂളിങ് പെപ്പറൊട്ടിച്ചതിനാണ് പിഴയിട്ടിരിക്കുന്നത്. സ്വിഫ്റ്റിന്റെ ലക്ഷ്വറി വിഭാഗത്തില്‍ വരുന്ന ഗജരാജ് ബസിനെതിരെയാണ് നടപടി.

Advertisment

കെഎസ്ഇബി വാഹനത്തിനെതിരെ എംവിഡി പിഴയിട്ടത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. വാഹനത്തില്‍ തോട്ടി കെട്ടിവച്ച് പോയതിനായിരുന്നു കെഎസ്ഇബിക്ക് പിഴ. എഐ ക്യാമറയില്‍ പതിഞ്ഞ കെഎസ്ഇബി വാഹനത്തിനെതിരെയാണ് നോട്ടീസ്.

പിന്നാലെ എംവിഡിയുടെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരുകയും ചെയ്തു. പണമടയ്ക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് കല്‍പ്പറ്റ, കറന്തക്കാട്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ അര്‍ടി ഓഫിസുകളിലേയും ഫ്യൂസ് കെഎസ്ഇബി ഊരി.

Ksrtc Kseb Motor Vehicle Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: