Latest News

കെഎസ്ആര്‍ടിസി പണിമുടക്ക്: ജീവനക്കാരെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി

പണിമുടക്കില്‍ ഉള്‍പ്പെടാത്ത ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസുകള്‍ സാധരണ നിലയില്‍ എത്തിക്കാനായിരുന്നു കെഎസ്ആര്‍ടിസിയുടെ തീരുമാനം

KSRTC Strike
തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍‍ഡില്‍ നിന്നുള്ള ദൃശ്യം

തിരുവനന്തപുരം: കൊച്ചിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ തടഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ സമരത്തെ നേരിടാനായി ഡയിസ് നോണ്‍ ഉത്തരവ് പുറത്തിറക്കിയത് സര്‍ക്കാരല്ല മാനേജ്മെന്റാണെന്നും മന്ത്രി വ്യക്തമാക്കി. ഡയിസ് നോണ്‍ നടപ്പാക്കണമെങ്കില്‍ സര്‍ക്കാരിന്റെ അംഗീകാരം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് രണ്ടാം ദിനത്തിലേക്ക് കടന്നതോടെ വിവിധ മേഖലകളില്‍ യാത്രാ ക്ലേശം രൂക്ഷമാകുന്നു. ഇന്ന് പണിമുടക്കില്‍ ഉള്‍പ്പെടാത്ത ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസുകള്‍ സാധരണ നിലയില്‍ എത്തിക്കാനായിരുന്നു കെഎസ്ആര്‍ടിസിയുടെ തീരുമാനം. എന്നാല്‍ ഇതുവരെ സര്‍വീസുകള്‍ സാധാരണ നിലയില്‍ ആയില്ല.

ഇതുവരെ 25 ശതമാനം സര്‍വീസുകള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്നാണ് വിവരം. ജീവനക്കാരില്ലാത്തതോടെ ദീര്‍ഘദൂര സര്‍വീസുകളാണ് കൂടുതലും പ്രതിസന്ധിയിലായിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് രണ്ടും, കോഴിക്കോട് നിന്ന് മൂന്നും ദീര്‍ഘദൂര സര്‍വീസുകളാണ് പുറപ്പെട്ടത്. എന്നാല്‍ എറണാകുളത്ത് നിന്ന് സര്‍വീസുകള്‍ ആരംഭിച്ചിട്ടില്ല.

ഇന്ന് ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി ട്രിപ്പുകൾ ഓടിക്കാനാണ് കെഎസ്ആര്‍ടിസിയുടെ പദ്ധതി. ആവശ്യ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ദീർഘദൂര സര്‍വീസുകള്‍, ഒറ്റപ്പെട്ട സര്‍വീസുകള്‍, പ്രധാന റൂട്ടുകളിലെ സര്‍വീസുകള്‍ എന്നിങ്ങനെ അയക്കുന്നതിനും റിസർവേഷൻ നൽകിയിട്ടുള്ള സര്‍വീസുകള്‍ എന്നിവ നടത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു.

ഇന്നലെ അര്‍ധരാത്രി 12 മണി മുതലായിരുന്നു ഇടതുപക്ഷ സംഘടനകള്‍ ഉള്‍പ്പടയുള്ളവരുടെ പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കിന്റെ ആദ്യ ദിനം ദീര്‍ഘദൂര, സിറ്റി സര്‍വീസുകള്‍ പൂര്‍ണമായും പ്രതിസന്ധിയിലായിരുന്നു. അതേസമയം സമരം ചെയ്താല്‍ ഗുരുതര നടപടിയുണ്ടാകുമെന്നും സമരത്തെ ന്യായീകരിക്കാനാകില്ല എന്നും ഗതാഗത മന്ത്രി ആന്റണി രാജു ഇന്നലെ വ്യക്തമാക്കിയിരുന്നു.

Also Read: ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ksrtc strike second day update

Next Story
ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com