Latest News

കെഎസ്ആർടിസി പണിമുടക്ക്; യൂണിയനുകളുമായി മന്ത്രി ഇന്ന് ചർച്ച നടത്തും

മന്ത്രി വിളിച്ചുചേർത്ത ചർച്ചയിൽ മാനേജിങ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരിയും പങ്കെടുക്കും

ksrtc, കെഎസ്ആര്‍ടിസി, ksrtc reservation app, കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ ആപ്പ്, entey ksrtc, 'എന്റെ കെഎസ്ആര്‍ടിസി', ksrtc ticket booking app, കെഎസ്ആര്‍ടിസി ടിക്കറ്റ് ബുക്കിങ് ആപ്പ്, ksrtc reservation android application, കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍, ksrtc reservation mobile phone application കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍, ksrtc online reservation, കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ റിസര്‍വേഷന്‍, Abhi bus, അഭി ബസ്, ksrtc janatha service, കെഎസ്ആര്‍ടിസി ജനത സര്‍വീസ്, ksrtc unlimited stop ordinary service, കെഎസ്ആര്‍ടിസി 'അണ്‍ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി'സര്‍വീസ്, ksrtc logistics, കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ്, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
ksrtc, ksrtc services, ak saseendran, high court, conductor, ie malayalam, കെഎസ്ആർടിസി, എകെ ശശീന്ദ്രൻ, കണ്ടക്ടർ,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online,ksrtc malayalam, malayalam news kerala, malayalam news live stream, malayalam news papers,

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഒക്ടോബര്‍ രണ്ട് മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച തൊഴിലാളി യൂണിയന്‍ നേതാക്കളുമായി ഗതാഗത മന്ത്രി ഇന്ന് ചര്‍ച്ച നടത്തും. ഉച്ചക്ക് 12 മണിക്കാണ് ചര്‍ച്ച. ചർച്ചയിൽ കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടർ ടോമിന്‍ ജെ തച്ചങ്കരിയും പങ്കെടുക്കും.

പണിമുടക്കിന് കേരള ഹൈക്കോടതി സ്റ്റേ നൽകിയിട്ടുണ്ടെങ്കിലും സമരവുമായി മുന്നോട്ട് പോകാനാണ് ജീവനക്കാരുടെ തീരുമാനം. തർക്കവിഷയങ്ങളിൽ മാനേജിങ് ഡയറക്ടറും തൊഴിലാളികളും ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ചർച്ച.

സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരമാണ് കെഎസ്ആർടിസിയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. ഈ തീരുമാനം എംഡി ഏകപക്ഷീയമായി സ്വീകരിച്ചതാണെന്ന് തൊഴിലാളികൾ പറഞ്ഞു. ഇക്കാര്യത്തിൽ യൂണിയനുകളുടെ ആവശ്യം പരിഗണിക്കണമെന്ന മന്ത്രിയുടെ നിർദ്ദേശം എംഡി തളളിക്കളഞ്ഞു. ഇന്ധനച്ചെലവിന്റെ പേരില്‍ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതും എംഡിക്കെതിരെ തൊഴിലാളികൾ ആയുധമാക്കുന്നുണ്ട്.

മന്ത്രിയുടെ സാന്നിധ്യത്തിലെ ചർച്ചയിൽ എന്ത് തീരുമാനമെടുത്താലും അത് എംഡി പാലിക്കില്ലെന്നും അതിനാൽ തന്നെ ചർച്ച കൊണ്ട് പ്രയോജനമില്ലെന്നും തൊഴിലാളികൾ പറയുന്നു.  സ്ഥലംമാറ്റം കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി സമരത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാനാണ് ശ്രമമെന്നാണ് മറ്റൊരു ആരോപണം.

Web Title: Ksrtc strike minister to meet trade union leaders today

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express