തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ സമരം അവസാനിച്ചു. റിസർവേഷൻ കൗണ്ടർ കുടുംബശ്രീയെ ഏൽപ്പിക്കാനുളള തീരുമാനം പിൻവലിച്ച സാഹചര്യത്തിലാണ് ജീവനക്കാർ സമരം അവസാനിപ്പിച്ചത്. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ ഉറപ്പ് കിട്ടിയെന്ന് സമരക്കാർ അറിയിച്ചു.

കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ സമരം ജനജീവിതത്തെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ദീർഘദൂര സർവീസുകൾ മണിക്കൂറുകളോളം മുടങ്ങി. പലയിടത്തും യാത്രക്കാരെ ബസ്സിൽനിന്നും റോഡിൽ ഇറക്കി വിട്ടു. ആറര മണിക്കൂറോളമാണ് മിന്നൽ സമരം നീണ്ടുനിന്നത്.

കെഎസ്‌ആര്‍ടിസി ബസ്‌ സ്‌റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളുടെ ചുമതല ഇന്നു മുതല്‍ കുടുംബശ്രീ വനിതകള്‍ക്ക്‌ നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. കുടുംബശ്രീ വനിതകളെ കൗണ്ടറുകളിലെ ചുമതല ഏല്‍പ്പിക്കുന്ന ഉത്തരവ്‌ ഇന്നലെയാണ് പുറത്തിറങ്ങിയത്.

കോര്‍പ്പറേഷനിലെ മിനിസ്‌റ്റീരിയല്‍ ജീവനക്കാരാണ്‌ ഇപ്പോള്‍ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ജോലി ചെയ്യുന്നത്‌. ഇവരെ ക്യാഷ്‌ കൗണ്ടറിലേക്കു മാറ്റിയാണു റിസര്‍വേഷന്‍ ചുമതല കുടുംബശ്രീയെ ഏല്‍പ്പിക്കാൻ തീരുമാനിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ