/indian-express-malayalam/media/media_files/uploads/2018/09/Palakkadu-KSRTC-Stand-1.jpg)
പാലക്കാട് കെഎസ്ആർടിസി ഹർത്താൽ ദിനത്തിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ സമരം അവസാനിച്ചു. റിസർവേഷൻ കൗണ്ടർ കുടുംബശ്രീയെ ഏൽപ്പിക്കാനുളള തീരുമാനം പിൻവലിച്ച സാഹചര്യത്തിലാണ് ജീവനക്കാർ സമരം അവസാനിപ്പിച്ചത്. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ ഉറപ്പ് കിട്ടിയെന്ന് സമരക്കാർ അറിയിച്ചു.
കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ സമരം ജനജീവിതത്തെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ദീർഘദൂര സർവീസുകൾ മണിക്കൂറുകളോളം മുടങ്ങി. പലയിടത്തും യാത്രക്കാരെ ബസ്സിൽനിന്നും റോഡിൽ ഇറക്കി വിട്ടു. ആറര മണിക്കൂറോളമാണ് മിന്നൽ സമരം നീണ്ടുനിന്നത്.
കെഎസ്‌ആര്‍ടിസി ബസ് സ്‌റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളുടെ ചുമതല ഇന്നു മുതല്‍ കുടുംബശ്രീ വനിതകള്‍ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. കുടുംബശ്രീ വനിതകളെ കൗണ്ടറുകളിലെ ചുമതല ഏല്‍പ്പിക്കുന്ന ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്.
കോര്‍പ്പറേഷനിലെ മിനിസ്‌റ്റീരിയല്‍ ജീവനക്കാരാണ് ഇപ്പോള്‍ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ജോലി ചെയ്യുന്നത്. ഇവരെ ക്യാഷ് കൗണ്ടറിലേക്കു മാറ്റിയാണു റിസര്‍വേഷന്‍ ചുമതല കുടുംബശ്രീയെ ഏല്‍പ്പിക്കാൻ തീരുമാനിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us