/indian-express-malayalam/media/media_files/2026/01/01/electric-bus-2026-01-01-13-00-59.jpg)
ഇലക്ട്രിക് ബസുകൾ
തിരുവനന്തപുരം: ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാടിൽ ഉറച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി.രാജേഷ്. കോർപ്പറേഷന്‍റെ നിലപാടിൽ മാറ്റമില്ല. കരാർ പാലിക്കുകയെന്നത് മാത്രമാണ് വിഷയത്തിൽ ശാശ്വത പരിഹാരം. അതിന് കെഎസ്ആർടിസി തയ്യാറാകണമെന്നും വി.വി.രാജേഷ് പറഞ്ഞു.
Also Read: സിപിഐ ചതിയൻ ചന്തുവെന്ന് വെള്ളാപ്പള്ളി; ആ തൊപ്പി നിങ്ങൾക്ക് തന്നെയെന്ന് ബിനോയ് വിശ്വം
കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്തശേഷം മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും രേഖാമൂലം കത്ത് നൽകും. കരാർ പ്രകാരം അർഹമായ ലാഭവിഹിതം കോർപ്പറേഷന് കെഎസ്ആര്‍ടിസി നൽകണം. കരാർ ഇല്ലെന്ന് ഗതാഗത വകുപ്പ് പറഞ്ഞാൽ തുടർനടപടി അപ്പോൾ ആലോചിക്കാം. ബസ് ഓടിക്കുന്നത് കോർപ്പറേഷന്‍റെ പണി അല്ലെന്നും വി.വി.രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ കെഎസ്ആര്‍ടിസിക്കു നല്‍കിയ ഇലക്ട്രിക് ബസുകള്‍ നഗരത്തിനുള്ളില്‍ തന്നെ ഓടിയാല്‍ മതിയെന്നായിരുന്നു മേയര്‍ വി.വി രാജേഷ് നിലപാടെടുത്തത്. ഇതിനെതിരെ ഗതാഗത മന്ത്രി ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. വാഹനങ്ങൾ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ കോർപ്പറേഷന്റെ വാഹനങ്ങൾ തിരികെ നൽകുമെന്നും കോർപ്പറേഷന് വണ്ടികൾ കൊടുത്താൽ കെഎസ്ആർടിസിയുടെ സ്ഥലത്ത് ഇടാൻ സമ്മതിക്കില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.
Also Read: ശബരിമല സ്വർണക്കൊള്ള;എസ്.ഐ.ടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി, കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി
നഗരത്തിലെ യാത്രാ ക്ലേശം പരിഹരിക്കുക, മലിനീകരണ തോത് കുറച്ച് കാര്‍ബണ്‍ ന്യൂട്രല്‍ നഗരമാക്കി തലസ്ഥാനത്തെ മാറ്റുക എന്നീ ലക്ഷ്യങ്ങളോടെ സ്മാര്‍ട് സിറ്റി ഫണ്ട് ഉപയോഗിച്ച് കെഎസ്ആര്‍ടിസിക്ക് കോര്‍പറേഷൻ വാങ്ങി നല്‍കിയതാണ് 113 ഇലക്ട്രിക് ബസുകള്‍. ഇവ കിട്ടിയതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനം കൂടിയിരുന്നു. ഇ-ബസുകള്‍ നഗരത്തിനുള്ളിൽ ഓടിയാല്‍ മതിയെന്ന് ബിജെപി നിയന്ത്രിക്കുന്ന കോര്‍പറേഷന്‍ കൗണ്‍സിലും മേയറും തീരുമാനിച്ചാൽ കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകും.
Read More: പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി കൊച്ചി; സുരക്ഷ ശക്തമാക്കി, ഗതാഗത നിയന്ത്രണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us