Latest News

നാളെ മുതൽ സംസ്ഥാനത്ത് പരിമിത ദീർഘദൂര സർവിസുകളുമായി കെഎസ്ആർടിസി

നാഷണൽ ഹൈവെ, എംസി റോഡ്, മറ്റ് പ്രധാന സ്റ്റേറ്റ് ഹൈവേകൾ എന്നിവടങ്ങിലൂടെയാണ് പ്രധാനമായും ​ദീർഘദൂര സർവ്വീസുകൾ നടത്തുന്നത്

ksrtc, kerala news, ie malayalam
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ലോക്ക്ഡൗണിൽ സർക്കാർ ഇളവ് നൽകിയ സാഹചര്യത്തിൽ, യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ച് കെഎസ്ആർടിസി നാളെ മുതൽ പരിമിതമായ ദീർഘദൂര സർവിസുകൾ നടത്തുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. സർവിസുകളെക്കുറിച്ചുള്ള വിവരങ്ങൾ “എന്റെ കെഎസ്ആർടിസി” മൊബൈൽ ആപ്പ്, http://www.keralartc.com എന്ന വെബ്സൈറ്റിലും ലഭ്യമാകും. ടിക്കറ്റുകൾ ഓൺലൈൻ വഴി മുൻകൂട്ടി റിസർവ്വ് ചെയ്യാനുമാകും.

ദേശീയ പാത, എംസി റോഡ്, മറ്റ് പ്രധാന സംസ്ഥാന പാതകൾ എന്നിവടങ്ങിലൂടെയാണ് പ്രധാനമായും ​ദീർഘദൂര സർവിസുകൾ നടത്തുന്നത്. ഓർഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സർവിസുകൾ നിലവിലുള്ളത് പോലെ തുടരും. കർശന നിയന്ത്രണമുള്ള ജൂൺ 12, 13 തീയതികളിൽ ദീർഘദൂര സർവിസുകൾ ഉണ്ടാകില്ല. എന്നാൽ ആവശ്യ സർവിസുകൾക്കായുള്ള ബസുകൾ ഉണ്ടായിരിക്കും.

13ന് ഉച്ചയ്ക്കു ശേഷം ദീർഘദൂര ബസുകൾ വീണ്ടും പുനരാരംഭിക്കും. ഇതിൽ യാത്രക്കാർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചേ യാത്ര അനുവദിക്കൂ. ആവശ്യമുള്ള യാത്രാ രേഖകൾ ഉൾപ്പെടെ കയ്യിൽ കരുതണം. ബസുകളിൽ ഇരുന്ന് മാത്രമേ യാത്ര അനുവദിക്കൂ.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന 17 മുതൽ പൂർണമായും ദീർഘ ദൂര സർവിസുകൾ പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ksrtc services restart in wednesday says transport minister511752

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com