പമ്പ: നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള ബസ് സർവ്വീസ് കെഎസ്ആർടിസി താൽക്കാലികമായി നിർത്തിവച്ചു. ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്താണ് സർവ്വീസ് നിർത്തിവയ്ക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. ഒരു മണിക്കൂറിന് ശേഷം സർവ്വീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അവധി ദിവസങ്ങൾ ആരംഭിച്ചതിനാൽ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.

അതേസമയം, ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തെ പമ്പയിൽ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് ഇവരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അയ്യപ്പ ദർശനത്തിന് ശേഷം മാത്രമേ മടങ്ങി പോകൂ എന്ന നിലപാടിലാണ്. പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ആളുകൾ എത്തുന്നുണ്ടെന്നും അയ്യപ്പ ദർശനത്തിന് ശേഷം മാത്രമേ മടങ്ങൂ എന്നും ഇവർ പൊലീസിനെ അറിയിക്കുകയായിരുന്നു.

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് 11 പേരടങ്ങുന്ന സംഘം പമ്പയില്‍ എത്തിയത്. മനിതി സംഘം കെട്ടുനിറച്ചത് സ്വന്തമായായിരുന്നു. പമ്പ ഗണപതി കോവിലില്‍ കെട്ടുനിറയ്ക്കാന്‍ പൂജാരിമാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ സ്വയം കെട്ടുനിറച്ചത്. 11 അംഗ സംഘത്തിലെ ആറ് പേരാണ് കെട്ടു നിറച്ചത്. ഇവർ മാത്രമാകും പതിനെട്ടാം പടി കയറുകയെന്നും മനിതി സംഘം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.