കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു; ഇന്നലെ മുടങ്ങിയത് 1763 സർവ്വീസുകൾ

അധിക ഡ്യൂട്ടിക്ക് അധിക വേതനം നൽകാൻ തീരുമാനമായെങ്കിലും സ്ഥിരം ജീവനക്കാർ ഓവർടൈം ഡ്യൂട്ടിയെടുക്കാൻ തയ്യാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം

KSRTC, കെഎസ്ആർടിസി, Transport samaram, Indefinite strike, അനിശ്ചിതകാല സമരം, MD, ആനവണ്ടി, സമരം,AAnavandi,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

തിരുവനന്തപുരം: താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. പലയിടത്തും സർവ്വീസുകൾ കൂട്ടത്തോടെ മുടങ്ങി. ഇന്നലെ മാത്രം 1763 സർവ്വീസുകളാണ് സംസ്ഥാനത്താകമാനം മുടങ്ങിയത്. അധിക ഡ്യൂട്ടിക്ക് അധിക വേതനം നൽകാൻ തീരുമാനമായെങ്കിലും സ്ഥിരം ജീവനക്കാർ ഓവർടൈം ഡ്യൂട്ടിയെടുക്കാൻ തയ്യാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം.

പിരിച്ചുവിട്ട താൽക്കാലിക കണ്ടക്ടർമാർക്ക് പകരം പിഎസ്‌സി ശുപാർശ ചെയ്തവരെ 2 ദിവസത്തിനകം നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പിഎസ്‌സിക്കാർ ചേരുന്നതു വരെ സർവ്വീസുകൾ മുടങ്ങാതിരിക്കാൻ പകരം നടപടി അനുവദിക്കണമെന്ന് അഡ്വക്കറ്റ് ജനറലിന്രെ ആവശ്യം കോടതി അനുവദിച്ചില്ല. കൂടുതൽ സമയം ചോദിക്കാതെ ഉത്തരവ് നടപ്പാക്കാനായിരുന്നു കെഎസ്ആർടിസിയോട് കോടതി നിർദേശിച്ചത്.

പിരിച്ചു വിട്ടവരുടെ അത്രയും ഒഴിവില്ലെന്ന് കെഎസ്ആർടിസി അറിയിച്ചപ്പോൾ ഒഴിവില്ലെങ്കിൽ എന്തിനാണ് പരീക്ഷ നടത്തി അഡ്വൈസ് മെമ്മോ നൽകിയതെന്നായിരുന്നു കോടതി ചോദിച്ചത്. പുതിയ കണ്ടക്ടർമാർക്ക് പരിശീലനം നൽകാൻ സമയം വേണമെന്ന കെഎസ്ആർടിസിയുടെ ആവശ്യത്തിന് ടിക്കറ്റ് നൽകി പൈസ വാങ്ങാൻ കണ്ടക്ടർമാർക്ക് വിദഗ്ധ പരിശീലനം ആവശ്യമില്ലെന്നായിരുന്നു കോടതി പറഞ്ഞത്.

ഇതേതുടർന്ന് താൽക്കാലിക ക​ണ്ട​ക്ട​ർ​മാ​രു​ടെ പി​രി​ച്ചു​വി​ടുന്ന നടപടികൾ തി​ങ്ക​ളാ​ഴ്ച പൂ​ർ​ത്തി​യാ​ക്കി. പിഎസ്‍സി പട്ടികയിൽ നിന്നു നിയമിക്കുന്നവരെ അതിവേഗം ഡ്യൂട്ടിക്ക് തയ്യാറാക്കാൻ കെഎസ്ആർടിസി ശ്രമം ആരംഭിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഷെഡ്യൂളുകൾ പഴയപടിയാകാൻ സമയമെടുക്കും. ക്രിസ്മസ്, ന്യൂഇയർ അവധിക്കാലം ഈ ആഴ്ച തുടങ്ങുമെന്നിരിക്കെ യാത്രാക്ലേശം രൂക്ഷമാകാനാണ് സാധ്യത.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ksrtc service getting worse

Next Story
ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി
The moderation of comments is automated and not cleared manually by malayalam.indianexpress.com