scorecardresearch

കെഎസ്ആര്‍ടിസി: 'ശമ്പളത്തിനായി ജീവനക്കാര്‍ എല്ലാ മാസവും കോടതിയില്‍ വരേണ്ട അവസ്ഥ'; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ധനവകുപ്പ് ശമ്പളപ്രതിസന്ധി പരിശോധിച്ച് വരികയാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു

ധനവകുപ്പ് ശമ്പളപ്രതിസന്ധി പരിശോധിച്ച് വരികയാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു

author-image
WebDesk
New Update
Kerala High Court| KSRTC | News

കേരള ഹൈക്കോടതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കെഎസ്ആര്‍ടിസിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണൊ ശ്രമമെന്നും കോടതി ചോദിച്ചു. ധനവകുപ്പ് ശമ്പളപ്രതിസന്ധി പരിശോധിച്ച് വരികയാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Advertisment

എല്ലാ മാസവും ശമ്പളത്തിന് വേണ്ടി ജീവനക്കാർ കോടതി മുമ്പാകെ വരേണ്ടി വരുന്നു. കോടതിയുടെ ഉത്തരവ് ഉണ്ടെങ്കിൽ മാത്രമേ ശമ്പളം നൽകാൻ പണം അനുവദിക്കുകയുള്ളോ. ജീവനക്കാരെ തീയില്‍ നിര്‍ത്തുകയാണോയെന്നും കോടതി ചോദിച്ചു. ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാനായി 30 കോടി രൂപ അടുത്ത വ്യാഴാഴ്ചക്കകം അനുവദിച്ചിരിക്കണമെന്ന് കോടതി നിർദേശിച്ചു.

ഓണമായതിനാല്‍ അലവന്‍സ് നല്‍കുന്നതിനായി 10 കോടി രൂപ അധികം ആവശ്യമാണെന്ന് കെഎസ്ആര്‍ടിസി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 30 കോടി രൂപ ശമ്പളമായും 10 കോടി രൂപ അലവൻസായും സർക്കാരിൽ നിന്ന് അടിയന്തരമായി ആവശ്യമുണ്ടെന്നാണ് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിരിക്കുന്നത്.

Advertisment
Ksrtc Kerala High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: