കൊച്ചി: ഉദ്ഘാടന ദിവസം മുതലുണ്ടായ അപകടങ്ങളെത്തുടര്‍ന്ന് സ്വിഫ്റ്റ് സര്‍വീസ് നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന സാഹചര്യത്തില്‍ വിശദീകരണുവമായി കെഎസ്ആര്‍ടിസി. ‘കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?’ എന്നു തുടങ്ങുന്ന ഫെയ്സ്ബുക്ക് കുറിപ്പിലാണ് വിശദീകരണം.
സര്‍വിസ് ആരംഭിച്ചതുമുതല്‍ മുന്‍വിധിയോടെ ചില മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും സ്വിഫ്റ്റിനെ തകര്‍ക്കാനുള്ള മനപൂര്‍വമായ ശ്രമം നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ എന്ന പറയുന്ന കുറിപ്പ്, സ്വിഫ്റ്റിന്റെ റൂട്ടുകള്‍ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ കുത്തക റൂട്ടുകളാണെന്നും ചൂണ്ടിക്കാട്ടുന്നു. സ്വിഫ്റ്റിന്റെയും സ്വകാര്യ ബസുകളുടെയും ബെംഗളുരു-എറണാകുളം റൂട്ടിലെ സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ബസുകളുടെ നിരക്കുകള്‍ പറഞ്ഞുകൊണ്ടുള്ള കുറിപ്പ്, സ്വകാര്യ ബസുകാരുടെ വെള്ളി-ഞായര്‍ കൊള്ള യാത്രക്കാര്‍ എളുപ്പത്തില്‍ തിരിച്ചറിയുമെന്നും പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
കെ എസ് ആര് ടി സി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?
കെഎസ്ആര്‍ടിസി- സിഫ്റ്റ് സര്‍വീസ് ഏപ്രില്‍ 11 ന് ബഹു: മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത് ആരംഭം കുറിച്ചു.
സര്‍ക്കാര്‍ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകള്‍ രജിസ്ട്രേഷന് നടപടി പൂര്‍ത്തിയാക്കി ഇതിനോടകം സര്‍വീസ് ആരംഭിച്ചുവരുന്നു. 116 ബസുകളില്‍ 28 എ.സി ബസുകളും 8 എണ്ണം എ.സി സ്ലീപ്പറുകളും 20 എ.സി സെമിസ്ലീപ്പറുകളുമാണ്. കേരള സര്‍ക്കാര്‍ ആദ്യമായാണ് സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ നിരത്തിലിറക്കുന്നത്.
ഇനി കാര്യത്തിലേയ്ക്ക് വരാം!
കെഎസ്ആര്‍ടിസി- സിഫ്റ്റ് സര്‍വ്വീസ് ആരംഭിച്ചതുമുതല്‍ മുന്‍വിധിയോടുകൂടി ചില മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ഈ പ്രസ്ഥാനത്തെ തകര്‍ക്കുവാനുള്ള മനപൂര്‍വമായ ശ്രമം നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ?
കേരളത്തിന് അകത്തും പുറത്തുമുള്ള യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാ ചൂഷണങ്ങള്‍ പത്ര-മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളതാണ്. ഉദാഹരണം, ഇന്ന് സ്വകാര്യ ബസ് കമ്പനികള്‍ ഈടാക്കുന്ന ബാഗ്ലൂര് -എറണാകുളം റേറ്റുകള്‍ പരിശോധിച്ചാല്‍ നിങ്ങളെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ പൂര്‍ണരൂപം ലഭിക്കും. ഇതിനൊരു പരിഹാരമെന്നര ീതിയിലാണ് കെ എസ് ആര് ടി സി സ്വിഫ്റ്റ് എന്ന ആശയത്തില്‍ കേരള സര്‍ക്കാര്‍ എത്തിയത്.
കെഎസ്ആര്‍ടിസി- സിഫ്റ്റ് ബസിനെതിരെ ചില മാധ്യമങ്ങളില്‍ സംഘടിത വാര്‍ത്ത വരുന്നതിനു പിന്നില്‍ മറ്റൊരു കാരണം കൂടെയുണ്ട്്.
എന്താണെന്നോ.. ?
സ്വിഫ്റ്റിന്റെ റൂട്ടുകള്‍ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ കുത്തക റൂട്ടുകളാണ്.
വന്‍കിട ബസ് കമ്പനികള്‍ അടക്കി വാഴുന്ന റൂട്ട്. കെഎസ്ആര്‍ടിസി ബസുകള്‍ നല്കുന്ന സര്‍വീസ് പോലെയല്ല സ്വിഫ്റ്റ്, അത് ലക്ഷ്വറി സ്ലീപ്പറുകളാണ്.
പ്രൈവറ്റ് ഓപ്പറേറ്റര്‍മാര്‍ ചെയ്യുന്നത് യാത്രക്കാര്‍ കൂടുതല്‍ ഉള്ള ദിവസങ്ങളില്‍ രണ്ടുംമൂന്നും ഇരട്ടി ചാര്‍ജ്ജ് വാങ്ങി കൊള്ളലാഭം കൊയ്യുന്ന ബിസിനസാണ്. ഉദാഹരണത്തിന് സാദാരണ ദിവസം ബാംഗ്ലൂര്‍-എറണാകുളം സെക്ടറില്‍ AC സ്ലീപ്പറിന് തിരക്ക് കുറയുന്ന സമയങ്ങളില്‍ നിരക്ക് കുറച്ച്,തിരക്ക് കടുതലുള്ള ദിവസങ്ങളില്‍ മൂന്നിരട്ടിയോളം നിരക്ക് വാങ്ങി കൊള്ള നടത്തുന്നു. അതായത്,
14/04/2022 ( ഇന്നേദിവസം)
ബാഗ്ലൂര് -എറണാകുളം
A/C volvo Sleeper (2:1)
സ്വകാര്യ ബസ്- RS: 2800. കെ സ്വിഫ്റ്റ്- RS: 1264
A/C volvo Semi Sleeper (2:2)
സ്വകാര്യ ബസ്- RS:1699. കെ സ്വിഫ്റ്റ്- RS: 1134
സ്വിഫ്റ്റിന് എല്ലാ ദിവസവും ഒരേ റേറ്റ് ആണ്. സ്വാഭാവികമായും പ്രൈവറ്റുകാരുടെ വെള്ളി-ഞായര്‍ കൊള്ള യാത്രക്കാര്‍ എളുപ്പത്തില്‍ തിരിച്ചറിയും.
കേരളത്തില്‍നിന്നും പ്രൈവറ്റ് ഓപ്പറേറ്റര്‍മാരുടെ ആയിരക്കണക്കിന് ബസുകള്‍ ഇങ്ങനെ സര്‍വീസ് നടത്തുന്നുണ്ട്. ഒരു ബസിന് 1000 രൂപ വച്ച് കുട്ടിയാല്‍ തന്നെ കോടികളുടെ തട്ടിപ്പാണ് നടന്നുവരുന്നത് എന്ന യാഥാര്‍ഥ്യം നമ്മള് തള്ളിക്കളയേണ്ടതില്ല. കെഎസ്ആര്‍ടിസി- സിഫ്റ്റ് എന്നും
യാത്രക്കാര്‍ക്കൊപ്പം, യാത്രക്കാര്‍ക്ക് സ്വന്തം.
K-Swift, KSRTC, Kerala RTC, KSRTC Swift, KSRTC Swift services, KSRTC Swift bus accidents, K-Swift news, KSRTC news, Kerala news, Latest Kerala news, Malayalam news, Latest Malayalam news, News in Malayalam, Indian Express Malayalam, ie malayalam