scorecardresearch

ഇതിനൊന്നും ഞാൻ ഉത്തരവാദിയല്ല: കെഎസ്ആർടിസിയുടെ വിലാപയാത്ര, വീഡിയോ

author-image
WebDesk
New Update
ഇതിനൊന്നും ഞാൻ ഉത്തരവാദിയല്ല: കെഎസ്ആർടിസിയുടെ വിലാപയാത്ര, വീഡിയോ

തിരുവനന്തപുരം: ശബരിമലയിലെ യുവതികൾ പ്രവേശനത്തിനെതിരെ നടന്ന ഹർത്താലിൽ വ്യാപകമായ അക്രമണമാണ് സംസ്ഥാനത്ത് ഉണ്ടായത്. നിരവധി കെഎസ്ആർടിസി ബസ്സുകളും തകർക്കപ്പെട്ടിരുന്നു. ഇതിനെതിരെ വ്യത്യസ്തമായി പ്രതികരിച്ചിരിക്കുകയാണ് കെഎസ്ആർടിസി. തകർന്ന ബസുകളുമായി തലസ്ഥാന നഗരിയിൽ റാലി നടത്തിയായിരുന്നു കെഎസ്ആർടിസിയുടെ പ്രതിഷേധം.

Advertisment

"ഇതിനൊന്നും ഞാൻ ഉത്തരവാദിയല്ല" എന്ന ബാനറും ബസിന് മുന്നിൽ കെട്ടിയായിരുന്നു റാലി. കിഴക്കേക്കോട്ടയിലെ ചീഫ് ഓഫിസില്‍നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസുകളുമായി റാലി നടത്തിയത്. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി ഐപിഎസ് റാലി ഉദ്ഘാടനം ചെയ്തു.

3, 2019

കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമിച്ചതുകൊണ്ട് ആര്‍ക്കും ഒരു നേട്ടവുമില്ല. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസി ബസ് ആക്രമിക്കുന്നതെങ്കില്‍ കാര്യമില്ലെന്നും നഷ്ടം കെഎസ്ആര്‍ടിസി വഹിക്കണമെന്നും തച്ചങ്കരി പറഞ്ഞു. അത്കൊണ്ട് തന്നെ കെഎസ്ആര്‍ടിസിയെ അക്രമത്തില്‍നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു.

Advertisment

publive-image

ബസുകൾക്ക് പുറമെ ജീവനക്കാരും പ്രതിഷേധ റാലിയിൽ അണിനിരന്നു. നൂറുകണക്കിന് ബസുകളാണ് അക്രമികൾ തകർത്തതെന്നും, ഇതുവഴി 3.35 കോടി രൂപയുടെ നഷ്ടം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രമായി കെഎസ്ആർടിസിക്കുണ്ടായി.

publive-image

Ksrtc Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: