കെഎസ്ആർടിസി ബസ് സ്റ്റേഷനുകളോട് ചേർന്ന് പെട്രോൾ-ഡീസൽ പമ്പുകൾ; പൊതുജനങ്ങൾക്ക് പ്രയോജനകരം

കെഎസ്ആർടിസി പുനരുദ്ധാരണ പദ്ധതിയുടെ ഭാ​ഗമായി ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിനുവേണ്ടി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബസ് സ്റ്റേഷനുകളിൽ പൊതു ജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്ന രീതിയിൽ പെട്രോൾ-ഡീസൽ പമ്പുകൾ സ്ഥാപിക്കുന്നു. കെഎസ്ആർടിസി പുനരുദ്ധാരണ പദ്ധതിയുടെ ഭാ​ഗമായി ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിനുവേണ്ടി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി കെഎസ്ആർടിസി ധാരണാ പത്രം ഒപ്പിടും.

കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും വാണിജ്യപ്രാധാന്യമുള്ള സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഇവിടെ നിന്നും കെഎസ്ആർടിസി ബസുകൾക്ക് മാത്രമാണ് കൺസ്യൂമർ പമ്പിൽ നിന്നും ഡീസൽ നൽകുന്നത്. ഇവയോട് പെട്രോൾ യൂണിറ്റും ചേർത്ത് ഓരോ ഡിപ്പോയുടേയും മുൻവശത്ത് ആധുനിക ഓൺലൈൻ ഫ്യുവൽ മോണിറ്ററിം​ഗ് സംവിധാനമുള്ള റീട്ടെയിൽ ഔട്ട്ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ഇവിടെ നിന്നും പൊതുജനങ്ങൾക്ക് പകൽ സമയവും കെഎസ്ആർടിസിക്ക് കൺസ്യൂമർ പമ്പിൽ നിന്നും രാത്രിയും ഡീസൽ നിറക്കുന്നതിനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്.

Read Also: കോൺഗ്രസ് അധികാരത്തിലെത്തിയാൽ അസമിൽ സിഎഎ നടപ്പിലാക്കില്ല: രാഹുൽ ഗാന്ധി

കെഎസ്ആർടിസി ‍ഡിപ്പോകളിൽ പ്രവർത്തിക്കുന്ന 72 ഡീസൽ പമ്പുകളിൽ 66 എണ്ണവും ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റെ ആദ്യഘട്ടമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്ഥാപിച്ചിട്ടുള്ള 66 ഡീസൽ പമ്പുകൾക്ക് പുറമെ ആലുവയിലെ റീജണൽ വർക്‌ഷോപ്പും പമ്പയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡും കൂടി ചേർത്താണ് 67 സ്ഥലങ്ങളിൽ പമ്പുകൾ സ്ഥാപിക്കുക. പമ്പയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വനം വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും അനുമതിക്കനുസരിച്ചാകും പമ്പ് സ്ഥാപിക്കുക.

ആദ്യഘട്ടത്തിൽ ചേർത്തല, മാവേലിക്കര, മൂവാറ്റുപുഴ, അങ്കമാലി, മൂന്നാർ, കണ്ണൂർ, കോഴിക്കോട്, ചാത്തന്നൂർ, ചാലക്കുടി, ​ഗുരുവായൂർ, തൃശൂർ, ആറ്റിങ്ങൽ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ഇപ്പോൾ നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ പമ്പുകൾ കൂടി ചേർത്താണ് ആദ്യ ഘട്ടത്തിൽ പദ്ധതി ആരംഭിക്കുക. അതിന് ശേഷമാണ് വിപുലീകരിച്ച പമ്പുകൾ മറ്റു സ്ഥലങ്ങളിൽ തുറക്കുന്നത്. അതിനുള്ള മുഴുവൻ ചിലവും ഐഒസി തന്നെ വഹിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ksrtc petrol diesel centers indian oil corporation

Next Story
സംസ്ഥാനത്ത് 4,612 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടിൽ താഴെKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com