കൊച്ചി: കെഎസ്ആർടിസി പെൻഷൻ കുടിശിക വരുന്ന ബുധനാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിലാണ് കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യാൻ തീരുമാനിച്ചത്. കെഎസ്ആർടിസി പെൻഷൻകാരുടെ സംഘടനയ്ക്ക് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പ് നൽകി. ഇതോടെ സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും നടത്തി വന്ന കെഎസ്ആർടിസി പെൻഷൻകാരുടെ സമരം അവസാനിപ്പിച്ചു.

നേരത്തെ കെഎസ്ആർടിസ് പെൻഷൻ കുടിശിക ഉടൻ തീർക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പെൻഷൻ കുടിശിക നൽകാൻ മാർഗരേഖ തയാറാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതിനായി 600 കോടി രൂപ വായ്പയെടുക്കും. 2018 ജൂലൈ വരെയുള്ള കുടിശിക ഏറ്റെടുക്കാനാണ് സർക്കാർ ശ്രമം.

കാർഷിക സഹകരണ ബാങ്ക് വഴി പെൻഷൻ വിതരണം ചെയ്യും. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.