scorecardresearch
Latest News

കെ‌എസ്ആർടിസി പെൻഷൻ ഫെബ്രുവരി 20 മുതൽ വിതരണം ചെയ്യും

കുടിശ്ശിക തീർത്ത് നൽകാൻ 219 കോടി രൂപ ലോൺ എടുക്കും

കെ‌എസ്ആർടിസി പെൻഷൻ ഫെബ്രുവരി 20 മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: കെ‌എസ്ആർടിസി പെൻഷൻ ഫെബ്രുവരി 20 മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 39,045 പെൻഷൻകാർക്ക് 701 സഹകരണ സംഘങ്ങൾ വഴിയാകും പെൻഷൻ വിതരണം ചെയ്യുക. പെൻഷൻകാർ ഈ സഹകരണ സംഘങ്ങളിൽ അക്കൗണ്ട് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുടിശീക തീർത്ത് കൊടുക്കാൻ 219 കോടി രൂപ വേണമെന്നും 223 സംഘങ്ങൾ കണ്‍സോർഷ്യത്തിൽ ചേരാൻ സന്നദ്ധരായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെഎസ്ആർടിസി പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിൽ ധാരണയായിരുന്നു. കെഎസ്ആർടിസി പെൻഷൻകാരുടെ സംഘടനയ്ക്ക് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പ് നൽകി. ഇതോടെ സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും നടത്തി വന്ന കെഎസ്ആർടിസി പെൻഷൻകാരുടെ സമരം അവസാനിക്കുകയും ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ksrtc pension will give by next week