തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെൻഷൻ കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്യും. പെൻഷൻ വിതരണ ചടങ്ങ് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 5 മാസമായി മുടങ്ങിയ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. അതേസമയം കുടിശ്ശിക വിതരണം ആഘോഷമായി നടത്തുന്നതിനെതിരെ പെൻഷൻ അസോസിയേഷൻ രംഗത്ത് വന്നിട്ടുണ്ട്..

സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴിയാണ് പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുന്നത്. ഇത് സംബന്ധിച്ച് വകുപ്പും കെഎസ്ആര്‍ടിസിയും തമ്മില്‍ ധാരണപത്രം ഒപ്പിട്ടിട്ടുണ്ട്.

സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകൾ വഴിയാണ് പെൻഷൻ വിതരണം ചെയ്യുന്നത്. സഹകരണ കൺസോര്‍ഷ്യം വഴിയുള്ള പെന്‍ഷന്‍ വിതരണം ജൂലൈ വരെയാണ്. അതിന് ശേഷം സർക്കാര്‍ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ