കെഎ​സ്ആ​ർടിസി​യി​ൽ ഒ​രു​ മാ​സ​ത്തെ പെ​ൻ​ഷ​ൻ ഇന്ന് നല്‍കിയേക്കും

സ​ർ​ക്കാ​ർ 60 കോ​ടി ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാണ് പെന്‍ഷന്‍ വിതരണം നടത്തുന്നത്

ksrtc, record collection,

തി​രു​വ​ന​ന്ത​പു​രം: കെഎ​സ്ആ​ർടിസി​യി​ൽ ഒ​രു​മാ​സ​ത്തെ പെ​ൻ​ഷ​ൻ വ്യാ​ഴാ​ഴ്​​ച വി​ത​ര​ണം​ ചെ​യ്​​തേ​ക്കും. സ​ർ​ക്കാ​ർ 60 കോ​ടി ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാണ് പെന്‍ഷന്‍ വിതരണം നടത്തുന്നത്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ കെഎ​സ്ആ​ർടിസി​ക്ക്​ ഫ​ണ്ട്​ ല​ഭി​ക്കു​മെ​ന്നാ​ണ്​ വി​വ​രം.

കെഎ​സ്ആ​ർടിസി​ക്കു​ള്ള ബ​ജ​റ്റ്​ വി​ഹി​ത​വും പ​ദ്ധ​തി വി​ഹി​ത​വു​മെ​ല്ലാം തീ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​ങ്കേ​തി​ക​ത്വ​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ്​ ഫ​ണ്ട്​ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക അ​ഞ്ച് മാ​സ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കെഎ​സ്ആ​ർടിസി സ​ർ​ക്കാ​രിനോ​ട് ചൊ​വ്വാ​ഴ്ച ധ​ന​സ​ഹാ​യം തേ​ടി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. ഒ​രു​മാ​സ​ത്തെ പെ​ൻ​ഷ​ൻ ല​ഭി​ക്കു​മെ​ങ്കി​ലും പ്ര​ശ്​​ന​ത്തി​ന്​ പൂ​ർ​ണ​മാ​യ പ​രി​ഹാ​രം​ കാ​ണാ​തെ സ​മ​ര​ത്തി​ൽ​നി​ന്ന്​ പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ പെ​ൻ​ഷ​ൻ​കാ​രു​ടെ സം​ഘ​ട​ന​ക​ൾ.

കാസര്‍കോഡ് ഒഴികെയുളള എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കഴിഞ്ഞ ഒരു മാസമായി കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ നടത്തി വരുന്ന സമരം തുടരുകയാണ്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ പൂര്‍ണമായും ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലേത് ഭാഗികമായും മുടങ്ങിയിരിക്കുകയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ksrtc pension to distribute today

Next Story
കൊച്ചി മെട്രോയുടെ വരവും ചെലവും തമ്മിൽ പ്രതിദിന അന്തരം 22 ലക്ഷം രൂപkochi metro, metro
The moderation of comments is automated and not cleared manually by malayalam.indianexpress.com