കൊച്ചി: കെഎസ്ആർടിസ് പെൻഷൻ കുടിശിക ഉടൻ തീർക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പെൻഷൻ കുടിശിക നൽകാൻ മാർഗരേഖ തയാറാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതിനായി 600 കോടി രൂപ വായ്പയെടുക്കും. 2018 ജൂലൈ വരെയുള്ള കുടിശിക ഏറ്റെടുക്കാനാണ് സർക്കാർ ശ്രമം.

കാർഷിക സഹകരണ ബാങ്ക് വഴി പെൻഷൻ വിതരണം ചെയ്യും. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിന് കോടതി നിർദേശം നൽകി.

കെഎസ്ആർടിസി മുൻ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ പെൻഷൻ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയും പെൻഷൻകാരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ