scorecardresearch

KSRTC Online Booking: കെഎസ്ആർടിസി ബെം​ഗളൂരു സർവ്വീസുകൾ ഞായറാഴ്ച മുതൽ

KSRTC Online Booking: തിരുവനന്തപുരത്ത് നിന്നുള്ള സർവ്വീസുകൾ ഞായർ (ജൂലൈ 11) വൈകുന്നേരം മുതലും, കണ്ണൂർ, കോഴിക്കോട് നിന്നുള്ള സർവ്വീസുകൾ തിങ്കളാഴ്ച (ജൂലൈ 12) മുതലും ആരംഭിക്കും

KSRTC Online Booking: തിരുവനന്തപുരത്ത് നിന്നുള്ള സർവ്വീസുകൾ ഞായർ (ജൂലൈ 11) വൈകുന്നേരം മുതലും, കണ്ണൂർ, കോഴിക്കോട് നിന്നുള്ള സർവ്വീസുകൾ തിങ്കളാഴ്ച (ജൂലൈ 12) മുതലും ആരംഭിക്കും

author-image
WebDesk
New Update
ksrtc, bus, ie malayalam

KSRTC Online Booking: തിരുവനന്തപുരം; കേരളത്തിൽ നിന്നും ബെം​ഗളൂരുവിലേക്കുള്ള കെഎസ്ആർടിസി സർവ്വീസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങിൽ നിന്നുമാണ് ആദ്യഘട്ടത്തിൽ ബസുകൾ സർവ്വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സർവ്വീസുകൾ ഞായർ (ജൂലൈ 11) വൈകുന്നേരം മുതലും, കണ്ണൂർ, കോഴിക്കോട് നിന്നുള്ള സർവ്വീസുകൾ തിങ്കളാഴ്ച (ജൂലൈ 12) മുതലും ആരംഭിക്കും.

Advertisment

അന്തർ സംസ്ഥാന ​ഗതാ​ഗതത്തിന് തമിഴ്നാട് അനുമതി നൽകാത്ത സാഹചര്യത്തിൽ കോഴിക്കോട് , കണ്ണൂർ വഴിയുള്ള സർവ്വീസുകളാണ് കെഎസ്ആർടിസി നടത്തുക. യാത്ര ചെയ്യേണ്ടവർ കർണ്ണാടക സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ ടെസ്റ്റ് നടത്തിയ നെ​ഗറ്റീവ് സർട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ യാത്രയിൽ കരുതണം. കൂടുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അധിക സർവ്വീസുകൾ വേണ്ടി വന്നാൽ കൂടുതൽ സർവ്വീസുകൾ നടത്തും.

ഈ സർവ്വീസുകൾക്കുള്ള സമയ വിവരവും, ടിക്കറ്റുകളും www. online.keralartc.com എന്ന വെബ്സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

Ksrtc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: