കൊച്ചി: കെഎസ്ആർടിസിയിൽ വൻ അഴിമതിയാണെന്ന മാനേജിങ് ഡയറക്ടറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനും ശാസ്തമംഗലം സ്വദേശിയുമായ ജുഡ് ജോസഫാണ് കോടതിയെ സമീപിച്ചത്. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി.

വിഷയം പൊതുതാൽപര്യമുള്ളതാണെന്നും പൊതുതാൽപര്യ ഹർജിയായി ചെയ്യേണ്ടതാണെന്നും കോടതി വാക്കാൽ പരാമർശിച്ചു. കോർപറേഷനിൽ 2012-15 കാലയളവിൽ നൂറ് കോടിയുടെ അഴിമതി നടന്നെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ വെളിപ്പെടുത്തിയെന്നും ഉന്നതരുടെ അറിവോടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ കോടികളുടെ കുംഭകോണം നടന്നെന്നുമാണ് ഹർജിയിലെ ആരോപണം.

Read More: രോഗാവസ്ഥയിൽ കഴിയുന്ന അമ്മയെ വീഡിയോ കോൺഫറൻസ് വഴി കാണാം; സിദ്ദിഖ് കാപ്പനോട് കോടതി

പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും അന്വേഷണത്തിന് നിർദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

കെഎസ്ആർടിസി ജീവനക്കാർ പല വിധത്തിൽ തട്ടിപ്പ് നടത്തി കെഎസ്ആർടിസിയെ നഷട്ത്തിലാക്കുന്നുവെന്ന് എംഡി ബിജു പ്രഭാകർ ആരോപിച്ചിരുന്നു. ജീവനക്കാര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നു. കെഎസ്ആർടിസി വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇത് എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് ഒരു പഠനം നടത്തി. ഇതിലാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുളള വലിയ വീഴ്ച കണ്ടെത്തിയത്. ജീവനക്കാരിൽ ചിലർ പഴയ ടിക്കറ്റ് നൽകി വെട്ടിപ്പ് നടത്തുന്നുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.