കൊച്ചി: കെ.എസ്.ആർ.ടി.സി എംപാനൽ കണ്ടക്ടർമാരുടെ സമരം ഭരണ പരിഷ്കരണ ചെയര്‍മാനും മുതിര്‍ന്ന സിപിഐഎൺ നേതാവുമായ വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സമരത്തിനെതിരെ ഗതാഗത മന്ത്രി അടക്കം രംഗത്തെത്തിയ സാഹചര്യത്തിലാണ് വിഎസ് പിന്തുണയുമായി എത്തുന്നത്. ചൊവ്വാഴ്ച്ചയാണ് കണ്ടക്ടര്‍മാര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്.

കെ.എസ്.ആര്‍.ടി പരിഷ്‌കരണത്തിന്റെ പേരില്‍ എം. പാനല്‍ ജീവനക്കാരെ പിരിച്ചു വിട്ട നടപടിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ നേരത്തേയും രംഗത്തെത്തിയിട്ടുണ്ട്. തൊഴിലാളികളെ കഷ്ടപ്പെടുത്തുന്നത് ഇടതു മുന്നണി നയമല്ലെന്നായിരുന്നു അന്ന് വി.എസ് പറഞ്ഞത്. പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരെ തിരിച്ചെടുക്കാൻ ബുദ്ധിമുട്ടുകളുണ്ടെന്ന ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ വാക്കുകൾ കേട്ടതോടെയാണ് സമര രീതി മാറ്റാൻ എംപാനൽ കൂട്ടായ്മ തീരുമാനമെടുത്തത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ പിന്നെ സർക്കാരിന് വിഷയത്തിൽ ഇടപെടാനും കഴിയില്ല. ഭരണതലത്തിൽ വി.എസിന്റെ വാക്കുകളോളം പ്രകമ്പനം സൃഷ്ടിക്കാൻ ഈ അവസരത്തിൽ മറ്റാർക്കും കഴിയില്ലെന്ന വസ്തുത മുന്നിൽ കണ്ടാണ് ചൊവ്വാഴ്ച തുടങ്ങുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം അദ്ദേഹത്തെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ