തിരുവനന്തപുരം: മിതമായ ബജറ്റില്‍ പാലക്കാടിന്റെ ഏറ്റവും സൗന്ദര്യമുള്ളയിടങ്ങളിലേക്ക് നിങ്ങള്‍ക്ക് യാത്ര പോകണോ? സഞ്ചാര പ്രേമികള്‍ക്ക് ഇനി പാലക്കാടിന്റെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസിയില്‍ ഉല്ലാസയാത്ര പോകാം. അതും കേവലം 600 രൂപയ്ക്ക്.
കെഎസ്ആര്‍ടിസിയുടെ പാലക്കാട് – നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് നാളെയാണ് തുടക്കമാകുന്നത് രാവിലെ ഏഴിന് പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ ജില്ലാ കലക്ടർ മൃൺമയി ജോഷി യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും.
പ്രധാനമായും വരയാടുമല, സീതാര്‍കുണ്ട്, കേശവന് പാറ വ്യൂ പോയന്റുകള്‍, ഗവ. ഓറഞ്ച് ഫാം, പോത്തുപാറ ടീ എസ്റ്റേറ്റ്, പോത്തുണ്ടി ഡാം എന്നീ സ്ഥലങ്ങളിലേക്കാണ് ഉല്ലാസ യാത്ര. മുൻകൂട്ടി ബുക്ക് ചെയ്യുന്ന 35 പേരടങ്ങുന്നതാണ് ഒരു ടൂർ പാക്കേജ്. പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകിട്ടുള്ള ചായ, ലഘുഭക്ഷണം എന്നിവയും ഇതിലുള്‍പ്പെടും.
രാവിലെ ഏഴിന് പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നാരംഭിക്കുന്ന യാത്ര രാത്രി എട്ടോടെ തിരിച്ചെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തിൻ്റെ ഏത് ഭാഗത്ത് നിന്നുള്ളവര്‍ക്കും പാലക്കാട് – നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് ബുക്ക് ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 9495450394, 9947086128, 9249593579.