/indian-express-malayalam/media/media_files/uploads/2020/10/KSRTC.jpg)
തിരുവനന്തപുരം: കേരള - കർണ്ണാടക അന്തർസംസ്ഥാന സർവ്വീസുകൾ ജൂലൈ 12 (തിങ്കൾ) മുതൽ പുനരംഭിക്കാൻ കെഎസ്ആർടിസി തയ്യാറാണെന്ന് കർണ്ണാടക സർക്കാരിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
കേരളത്തിലും കർണ്ണാടകത്തിലും കൊവിഡ് നിയന്ത്രങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് ഇക്കാര്യം സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമം. ഈ വിഷയത്തിൽ കർണ്ണാടക സർക്കാരിന്റെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കർണ്ണാടകത്തിൽ നിന്നുള്ള മറുപടി കൂടി ലഭിച്ച ശേഷം മാത്രമേ ഈ സർവ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് നടത്താനാകുകയുള്ളൂ.
Read More: സംസ്ഥാനത്തെ ആദ്യ എൽഎൻജി കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു.
യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സർവ്വീസുകളാണ് കോഴിക്കോട് - കാസർഗോഡ് വഴി കെഎസ്ആർടിസി നടത്തുക. ഇതേ റൂട്ട് വഴിയുള്ള സർവ്വീസുകളായിരിക്കും കർണ്ണാടക റോഡ് കോർപ്പറേഷനും നടത്തുകയെന്ന് മന്ത്രി അറിയിച്ചു.
തമിഴ്നാട് സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ പാലക്കാട് - സേലം വഴിയുള്ള സർവ്വീസുകൾ ഇപ്പോൾ ആരംഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ടാകും സർവ്വീസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us