തിരുവനന്തപുരം: വരുമാനത്തിൽ റെക്കോർഡ് തീർത്ത് കെഎസ്ആർടിസി. ഏപ്രിൽ മാസത്തിൽ കെഎസ്ആർടിസിക്ക് വരുമാന ഇനത്തിൽ ലഭിച്ചത് 189.84 കോടി രൂപയാണ്. മണ്ഡലകാലം ഉൾപ്പെടുന്ന ജനുവരി മാസത്തേക്കാളും കൂടുതൽ വരുമാനം ഏപ്രിൽ മാസത്തിൽ കെഎസ്ആർടിസിയ്ക്ക് നേടാനായി. കെഎസ്ആർടിസി തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

Also Read: കെഎസ്ആർടിസിയെ സ്നേഹിച്ചത് കാമുകിയോടെന്ന പോലെ: ടോമിൻ തച്ചങ്കരി

മേഖല എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെയും യൂണിറ്റ് ഓഫീസർമാരുടെയും പ്രത്യേകം പ്രത്യേകമായുള്ള അവലോകന യോഗങ്ങളും തുടർന്നുള്ള നടപടികളുമാണ് ഇത്തരത്തിലൊരു വരുമാന വർദ്ധനവിന് കാരണമായത് എന്ന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ എം. പി. ദിനേശ് അറിയിച്ചു.

Also Read: ഇനി ആപ്പീസ് പണി വേണ്ട; സ്റ്റേഷൻ മാസ്റ്റർക്കടക്കം ഡ്യൂട്ടി പരിഷ്‌കരിച്ച് കെഎസ്ആർടിസി

എല്ലാ ഡിപ്പോകളിലും വരുമാന ലക്ഷ്യം നിശ്ചയിച്ച് ഇൻസ്പെക്ടർമാർക്ക് ബസുകളുടെ ചുമതല വിഭജിച്ച് നൽകിയതും, ചെയിൻ സർവ്വീസുകൾ അടക്കം മാറ്റി ഷെഡ്യൂൾ ചെയ്തതുമാണ് വരുമാന വർധനവിന് കാരണമെന്ന് മാനേജ്മെന്റ് അവകാശപ്പെടുന്നു. നിലവിലെ പ്രത്യേക സാഹചര്യങ്ങളിൽ അന്തർസംസ്ഥാന സർവ്വീസുകളുടെ നടത്തുന്നത് വരുമാനം കൂട്ടുമെന്നും മാനേജ്മെന്റ് കരുതുന്നു.

Also Read: ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; കാൽ നൂറ്റാണ്ടിന് ശേഷം സ്വന്തം വരുമാനത്തിൽനിന്ന് ശമ്പളം നൽകും

189.71കോടിയാണ് ജനുവരിയിലെ വരുമാനം. ഫെബ്രുവരിയിൽ 168.58 കോടിയും മാർച്ചിൽ 183.68 കോടിയുമായിരുന്നു വരുമാനം. ഇതാണ് ഏപ്രിലിൽ 189.84 കോടി രൂപയായി വർദ്ധിച്ചത്. ശബരിമല സീസൺ ഉൾപ്പെടെ വരുന്ന ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കാറുള്ള മാസമായ ജനുവരിയിലെ 31 ദിവസത്തെ കളക്ഷനേക്കാൾ അധിക വരുമാനം 30 ദിവസം മാത്രമുള്ള ഏപ്രിൽ മാസത്തിൽ ലഭിച്ചത് ശ്രദ്ധേയമാണെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

Also Read: ഇതിനൊന്നും ഞാൻ ഉത്തരവാദിയല്ല: കെഎസ്ആർടിസിയുടെ വിലാപയാത്ര, വീഡിയോ

വരുംദിവസങ്ങളിലും ഇൻസ്പെക്ടർമാരെ പോയിൻറ് ഡ്യൂട്ടിക്കായി നിശ്ചയിച്ചും യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഷെഡ്യൂളുകളും ബസ്സുകളും അറേഞ്ച് ചെയ്തു നൽകിയും ജനോപകാരപ്രദമായി സർവീസുകൾ നടത്തുവാനുള്ള ഉള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി മാനേജിങ് ഡയറക്ടർ എം. പി. ദിനേശ് പറഞ്ഞു.

നിലവിലെ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ കർണാടകയിലേക്ക് ഓപ്പറേറ്റ് ചെയ്യുവാനുള്ള നടപടി ക്രമങ്ങളും പൂർത്തിയായിട്ടുണ്ട്. വരും ദിവസങ്ങളിൽ അതിൽ പുതിയ മേഖലകളിലേക്ക് ചെയിൻ സർവീസുകൾ വ്യാപിപ്പിക്കുമെന്നും മാനേജിങ് ഡയറക്ടർ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.