മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് കെഎസ്ആർടിസി പണിമുടക്ക് പിൻവലിച്ചു

ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പ്രശ്നത്തിൽ നേരിട്ടിടപെട്ടതോടെയാണ് സമവായം ഉണ്ടായത്

KSRTC, കെഎസ്ആർടിസി, Transport samaram, Indefinite strike, അനിശ്ചിതകാല സമരം, MD, ആനവണ്ടി, സമരം,AAnavandi,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ഇന്ന് രാത്രി മുതൽ തുടങ്ങാനിരുന്ന പണിമുടക്ക് മാറ്റിവച്ചു. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുലഭിച്ച സാഹചര്യത്തിലാണ് നടപടി.

സംയുക്ത സമരസമിതി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. പണിമുടക്കുമായി മുന്നോട്ട് പോകാനായിരുന്നു തൊഴിലാളികളുടെ തീരുമാനം. നാളെ ചർച്ചയ്ക്ക് തയ്യാറാകണമെന്നും യൂണിയനുകളോട് കോടതി ആവശ്യപ്പെട്ടിരുന്നു. കെഎസ്ആർടിസി മാനേജ്മെന്റ്, സർക്കാർ, തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവർ ചർച്ചയിൽ പങ്കെടുക്കണമെന്നായിരുന്നു കോടതി നിർദ്ദേശിച്ചത്.

പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക. ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് തൊഴിലാളി സംഘടനകൾ മുമ്പോട്ട് വച്ചിരിക്കുന്നത്.

ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാത്ത സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കെഎസ്ആർടിസി ജീവനക്കാർ. സമരത്തിൽനിന്നും പിന്മാറില്ലെന്നും ഇന്ന് അർധ രാത്രിമുതൽ പണിമുടക്ക് തുടങ്ങുമെന്നും സമരസമിതി അറിയിച്ചു. സമരം ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് സമരസമിതി നയം വ്യക്തമാക്കിയത്.

എന്നാൽ ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പ്രശ്നത്തിൽ നേരിട്ടിടപെട്ടു. തൊഴിലാളികളുമായി ചർച്ച നടത്തുകയും ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഇക്കാര്യം സമരസമിതിയാണ് വ്യക്തമാക്കിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ksrtc employees withdrew indefinite strike

Next Story
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കെട്ടിവച്ച കാശ് കിട്ടില്ല: കോടിയേരിkodiyeri balakrishnan, കോടിയേരി ബാലകൃഷ്ണൻ, cpm, സിപിഎം, iemalayalam, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com