scorecardresearch

പെൺകുട്ടികളോട് സംസാരിച്ചതിന് കെഎസ്ആർടിസി ജീവനക്കാരൻ വിദ്യാർഥിയെ മർദിച്ചതായി പരാതി

ബസ് സ്റ്റാൻഡിൽ ഷാൻ ഏറെ നേരം പെൺകുട്ടികൾക്കൊപ്പം നിന്നുവെന്ന് പറഞ്ഞാണ് സുനിൽ മർദിച്ചത്. തന്റെ ഷർട്ട് വലിച്ച് കീറുകയും കയ്യിൽ അടിക്കുകയും ചെയ്തുവെന്ന് മർദനമേറ്റ വിദ്യാർഥി പറഞ്ഞു

ബസ് സ്റ്റാൻഡിൽ ഷാൻ ഏറെ നേരം പെൺകുട്ടികൾക്കൊപ്പം നിന്നുവെന്ന് പറഞ്ഞാണ് സുനിൽ മർദിച്ചത്. തന്റെ ഷർട്ട് വലിച്ച് കീറുകയും കയ്യിൽ അടിക്കുകയും ചെയ്തുവെന്ന് മർദനമേറ്റ വിദ്യാർഥി പറഞ്ഞു

author-image
WebDesk
New Update
ksrtc employee, kerala news , ie malayalam

തിരുവനന്തപുരം: പൂവാറിൽ പ്ലസ് വൺ വിദ്യാർഥിയെ കെഎസ്ആർടിസി ജീവനക്കാരൻ മർദിച്ചതായി പരാതി. ബസ് സ്റ്റാൻഡിൽ നിന്ന പെൺകുട്ടികളോട് സംസാരിച്ചെന്ന് ആരോപിച്ചാണ് കൺട്രോളിങ് ഇൻസ്പെക്ടറായ സുനിൽ കുമാർ അരുമാനൂർ സ്കൂളിലെ വിദ്യാർഥി ഷാനുവിനെ മർദിച്ചതെന്ന് പരാതിയിൽ പറയുന്നു.

Advertisment

ബസ് സ്റ്റാൻഡിൽ ഷാൻ ഏറെ നേരം പെൺകുട്ടികൾക്കൊപ്പം നിന്നുവെന്ന് പറഞ്ഞാണ് സുനിൽ മർദിച്ചത്. തന്റെ ഷർട്ട് വലിച്ച് കീറുകയും കയ്യിൽ അടിക്കുകയും ചെയ്തുവെന്ന് മർദനമേറ്റ വിദ്യാർഥി പറഞ്ഞു. ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന നാട്ടുകാര്‍ എതിര്‍ത്തിട്ടും സുനിൽ കുമാർ മർദനം തുടർന്നതായും ചില റിപ്പോർട്ടുകളുണ്ട്.

&si=EnSIkaIECMiOmarE

അതേസമയം, യൂണിഫോം ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി നിൽക്കുന്നത് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ചോദ്യം ചെയ്തതാണ് കയ്യേറ്റത്തിലേക്ക് നയിച്ചതെന്നും വിവരമുണ്ട്. കൂടുതല്‍ അന്വേഷണത്തിനുശേഷം മാത്രമേ കാരണമെന്തെന്ന് പറയാൻ കഴിയൂവെന്ന് പൂവാര്‍ പൊലീസ് അറിയിച്ചു.

Advertisment
Ksrtc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: