Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

അവസാനിക്കാത്ത പ്രതിസന്ധി; കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള വിതരണം മുടങ്ങി

നിലവിലെ സാഹചര്യത്തിൽ ഓക്ടോബർ മാസത്തെ ശമ്പള നൽകുവാൻ ഡിസംബർ ആദ്യ വാരം വരെയുള്ള കളക്ഷൻ തുക ആവശ്യമായി വരും

ksrtc,crisis,കെഎസ്ആർടിസി,പ്രതിസന്ധി,ഐഇ മലയാളം, iemalayalam

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി അവസാനിക്കുന്നില്ല. വെള്ളി, ശനി ദിവസങ്ങളിലായി ശമ്പളവിതരണം പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഫണ്ട് തികയാതെ വന്നതോടെ അതും നിർത്തിവച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഓക്ടോബർ മാസത്തെ ശമ്പള നൽകുവാൻ ഡിസംബർ ആദ്യ വാരം വരെയുള്ള കളക്ഷൻ തുക ആവശ്യമായി വരും. അപ്പോഴേക്കും നവംബറിലെ ശമ്പളം കൂടിയാകുന്നതോടെ പ്രതിസന്ധി കൂടുതൽ വഷളാകും.

നേരത്തെ ഈ മാസം ആദ്യം ജീവനക്കാർക്ക് ശമ്പളത്തിന്റെ പകുതി നൽകിയിരുന്നു. ബാക്കി 22 മുതൽ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്കു മാത്രമായിരുന്നു ശമ്പളം ലഭിച്ചത്. ദിവസേനയുള്ള കളക്ഷനിൽ നിന്നായിരുന്ന ശമ്പള വിതരണം. കിട്ടുന്ന പണം അതിനായി എടുത്താല്‍ ഇന്ധനം,സ്പെയര്‍പാട്സ് എന്നിവ നിലയ്ക്കും.

ഫണ്ടിന്റ കാര്യത്തില്‍ ധനമന്ത്രി കൈമലര്‍ത്തുകയും മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും വിദേശത്ത് പോകുകയും ചെയ്തതോടെ ശമ്പളത്തിനായി നിരാഹാരം കിടന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ പെരുവഴിയിലായി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഒരു ചര്‍ച്ചപോലും നടത്താതെയാണ് ഗതാഗത മന്ത്രി പോയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ksrtc economic crisis continues salary pending

Next Story
കൊലപാതകം അത്താണി ബോയിസിന്റെ വളർച്ചയ്ക്ക്; പ്രധാന പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുംathani murder, binoy murder, athani boys, അത്താണി ബോയ്സ്, അത്താണി കൊലപാതകം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express