scorecardresearch
Latest News

വടക്കഞ്ചേരി ബസപകടം: കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്തും വീഴ്ചയുണ്ടായെന്ന് റിപോര്‍ട്ട്

അപകടത്തിന്റെ പ്രാഥമിക ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ തന്നെയാണ്.

വടക്കഞ്ചേരി ബസപകടം: കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്തും വീഴ്ചയുണ്ടായെന്ന് റിപോര്‍ട്ട്

തൃശൂര്‍:വടക്കഞ്ചേരി അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്തും വീഴ്ചയുണ്ടായെന്ന് റിപോര്‍ട്ട്. അമിത വേഗത്തില്‍ ടൂറിസ്റ്റ് ബസിന് മുന്നില്‍ പോയ കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് വേഗത കുറയ്ക്കുകയും നടുറോഡില്‍ നിര്‍ത്തിതും അപകടത്തിന്റെ തീവ്രത കൂട്ടിയെന്ന് നാറ്റ്പാക് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം അപകടത്തിന്റെ പ്രാഥമിക ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ തന്നെയാണ്. കെഎസ്ആര്‍ടിസി ബസിനും ടൂറിസ്റ്റ് ബസിനും ഇടയിലുണ്ടായിരുന്ന കാറിന്റെ ഭാഗത്തും വീഴ്ചയുണ്ടായി. അമിത വേഗത്തില്‍ പോകേണ്ട ട്രാക്കിലൂടെ വാഹനം സഞ്ചരിച്ചത് 50 കി.മീറ്റര്‍ വേഗതയിലാണ്. ദേശീയപാതയില്‍ വഴിവിളക്കുകളും റിഫ്‌ളെക്ടറുകളും ഇല്ലാത്തതും അപകടത്തിന് വഴിവച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കെഎസ്ആര്‍ടിസി ഡ്രൈവറുടെ പിഴവും അപകടത്തിനു കാരണമായതായി നേതത്തെ ആക്ഷേപം വന്നിരുന്നു. അപകടത്തിനു തൊട്ടുമുന്‍പ് 97.7 കിലോമീറ്റര്‍ വേഗതയിലായിരുന്നു ടൂറിസ്റ്റ് ബസ് ഓടിയിരുന്നത് എന്ന് ജിപിഎസ് അടിസ്ഥാനമാക്കി കണ്ടെത്തിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ksrtc driver is also responsible for the vadakkencherry bus accident