Latest News

ഇനിയില്ല കരുതലിന്റെ ആ കരങ്ങൾ; ഗിരീഷും ബൈജുവും കെഎസ്ആർടിസിയുടെ അഭിമാന നക്ഷത്രങ്ങൾ

യാത്രക്കാരിയായിരുന്നു ഡോക്ടര്‍ കവിത വാര്യരുടെ ജീവന് കാവലായി നിന്ന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ജീവനക്കാരാണ് ബൈജുവും ഗിരീഷും.

അവിനാശിയിലെ വാഹനാപകടത്തിൽ മരിച്ച കെഎസ്ആർടിസി ഡ്രൈവർ ഗിരീഷിനേയും ബൈജുവിനേയും മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല. 2018 ല്‍ ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവരുടെ ജീവന്‍ രക്ഷിക്കാന്‍ എറണാകുളം ബംഗളൂരു വോള്‍വോ ബസ് തിരികെ ഓടിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു. എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കാരിയായിരുന്ന ഡോ. കവിത വാര്യരുടെ ജീവന് കാവലായിനിന്ന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ജീവനക്കാരാണ് ബൈജുവും ഗിരീഷും.

Read More: എങ്ങനെ പുറത്തെത്തിയെന്ന് ഓർമയില്ല; മരണം മുന്നിൽ കണ്ട നിമിഷത്തെക്കുറിച്ച് ശ്രീലക്ഷ്മി

2018 ജൂണിലാണ് സംഭവം. യാത്രക്കിടെ ഒരു യാത്രക്കാരന്‍ മുന്നിലേക്ക് വന്ന് സാര്‍ താക്കോല്‍ ഉണ്ടോയെന്ന് ബസ് ജീവനക്കാരോട് ചോദിച്ചു. എന്താണ് കാര്യമെന്ന അന്വേഷിച്ചപ്പോഴാണ് തൃശൂരില്‍നിന്ന് കയറിയ കവിത വാര്യര്‍ എന്ന യാത്രക്കാരിക്ക് അപസ്മാരം വന്നതായി അയാള്‍ അറിയിക്കുന്നത്. താക്കോൽ നൽകിയെങ്കിലും കുറവൊന്നും വന്നില്ല. പിന്നെ എത്രയും വേഗം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ യാത്രക്കാരും ബസ് ജീവനക്കാരും തെല്ലും സംശയിച്ചില്ല.

അപകടത്തിൽ മരിച്ച ഗിരീഷിന്റെ മൃതദേഹം എറണാകുളം കെഎസ്ആർടിസി ബസ്​ സ്റ്റേഷനിൽ എത്തിച്ചപ്പോൾ, ഫൊട്ടോ നിതിൻ ആർ.കെ.

ഹൊസൂരെത്തിയ ബസ് പിന്നെ ജനനി ഹോസ്പിറ്റലിലേക്ക് പറന്നു. ഹൈവേയിൽ നിന്ന് കിലോമീറ്ററുകൾ പിന്നോട്ട്. അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പ് പണം മുന്‍കൂറായി കെട്ടിവയ് ക്കണമായിരുന്നു. ഇതോടെ തൃശൂര്‍ ഡിപ്പോയിലെ മേലുദ്യോഗസ്ഥനെ വിളിച്ച് കാര്യം പറഞ്ഞു. ഒരു ജീവന്റെ കാര്യമല്ലേ, ക്യാഷ് കെട്ടിവയ്ക്ക് ബാക്കി പിന്നെ നോക്കാമെന്നായിരുന്നു ബെന്നിയെന്ന ഉദ്യോഗസ്ഥന്റെ മറുപടി.

Read More: എനിക്കാ നിമിഷം ഓർത്തെടുക്കാൻ കഴിയുന്നില്ല; അപകടം നടന്ന ബസിലെ മലയാളി യാത്രക്കാരി

രോഗിയുടെ അവസ്ഥ ഗുരുതരമായതിനാല്‍ കൂടെ ഒരാള്‍ നില്‍ക്കണമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബൈജുവാണ് ബന്ധുക്കളെത്തും വരെ കവിതയ്ക്ക് കൂട്ടുനിന്നത്. ബസിലെ മറ്റു യാത്രക്കാരുമായി ഗിരീഷ് ബെംഗളുരുവിലേക്ക് പുറപ്പെടുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് കവിതയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തുന്നതും ഡിസ്ചാര്‍ജ് വാങ്ങുന്നതും.

ഇത് വാർത്തകളിൽ നിറഞ്ഞതോടെ ഇരുവരേയും തേടി നിരവധി അഭിനന്ദനങ്ങളെത്തി. ഗിരീഷിനും ബൈജുവിനും മികച്ച സേവനത്തിനുള്ള അംഗീകാരവും കിട്ടി.അന്ന് ആ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ കാവലായി ബൈജുവും ഗിരീഷുമുണ്ടായിരുന്നു.

Read Also: കോയമ്പത്തൂരിനു സമീപം കെഎസ്ആർടിസി ബസിൽ ലോറി ഇടിച്ചുകയറി; മരിച്ച 19 പേരിൽ പതിനെട്ടും മലയാളികൾ

ആ നന്മയും സ്നേഹവും കരുതലും ബാക്കിയാക്കി ഇരുവരും യാത്രയാകുമ്പോൾ കണ്ണീരോടെയല്ലാതെ സഹപ്രവര്‍ത്തകർക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇതൊന്നും ഓർക്കാനാകുന്നില്ല.

Read in English

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ksrtc driver gireesh conductor baiju lost their lives in coimbatore accident

Next Story
എങ്ങനെ പുറത്തെത്തിയെന്ന് ഓർമയില്ല; മരണം മുന്നിൽ കണ്ട നിമിഷത്തെക്കുറിച്ച് ശ്രീലക്ഷ്മിKSRTC, കെഎസ്ആർടിസി, accident,injured,വാഹനാപകടം,avinashi,അവിനാശി,തമിഴ്നാട്,ksrtc,ksrtc bus,container lorry,tamil nadu, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com