/indian-express-malayalam/media/media_files/uploads/2017/05/ksrtc2.jpg)
കാഞ്ഞിരപ്പള്ളി: കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം നേരിട്ടു. എന്നാൽ കുഴഞ്ഞുവീഴും മുൻപ് ബസ് സുരക്ഷിതമായി നിർത്തിയ അദ്ദേഹം വലിയൊരു ദുരന്തം ഒഴിവാക്കി. കാഞ്ഞിരപ്പളളി കൂരാലി സന്തോഷ് ആണ് ബസിൽ കുഴഞ്ഞുവീണത്.
കാഞ്ഞിപ്പള്ളി ബസ് സ്റ്റാൻഡിലേക്ക് കയറുന്നതിന് മുൻപ് ബസ് സ്റ്റാൻഡ് റോഡിൽ വച്ചാണ് സന്തോഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തളർന്ന് വീഴും മുൻപ് അദ്ദേഹം തന്നെ വാഹനം നിർത്തി. ഇതോടെ അപകടം ഒഴിവായി.
ഷുഗർ നില താഴ്ന്നതാണ് കുഴഞ്ഞുവീഴാൻ കാരണമായതെന്ന് അറിയുന്നു. കാഞ്ഞിരപ്പിള്ളി ജനറൽ ആശുപത്രിയിലാണ് സന്തോഷിനെ പ്രവേശിപ്പിച്ചത്. യാത്രക്കാരും പൊലീസും സമയോചിതമായി ഇടപെട്ടതോടെയാണ് സന്തോഷിനെ വേഗം ആശുപത്രിയിലെത്തിക്കാൻ സാധിച്ചത്. ഡിപ്പോയിൽ നിന്നും മറ്റൊരു ഡ്രൈവറെത്തി ബസിന്റെ സർവ്വീസ് പൂർത്തിയാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.