തി​രു​വ​ന​ന്ത​പു​രം: കെഎസ്‌ആർടിസിയിൽ നിന്ന് പിരിച്ചുവിട്ട 4,071 താൽക്കാലിക ജീവനക്കാർക്ക് പകരം പിഎസ്‍സി പട്ടികയിൽ നിന്ന് നിയമന ഉത്തരവ് ലഭിച്ചവരെ ജോലിക്ക് പ്രവേശിപ്പിക്കാൻ ന​ട​പ​ടി തു​ട​ങ്ങി​യെ​ങ്കി​ലും പ്ര​തി​സ​ന്ധി​ക്ക്​ അ​യ​വി​ല്ല. താൽക്കാലിക ക​ണ്ട​ക്​​ട​ർമാരെ പിരിച്ചുവിട്ടതിനെത്തു​ട​ർ​ന്ന്​ 1093 സ​ർ​വ്വീ​സു​ക​ളാ​ണ്​ ഇന്നലെ മാത്രം മു​ട​ങ്ങി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത്​ 329, എ​റ​ണാ​കു​ള​ത്ത്​ 562, കോ​ഴി​ക്കോ​ട്​​ 202 എന്നിങ്ങനെയാണ് മുടങ്ങിയ സർവ്വീസുകൾ.

ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ഉ​ത്ത​ര​വ്​ ല​ഭി​ച്ച​വ​ർ വ്യാ​ഴാ​ഴ്ച ചീ​ഫ്​ ഓ​ഫി​സി​ൽ എ​ത്ത​ണ​മെ​ന്ന്​​ കെഎ​സ്ആ​ർടിസി നിർദേശി​ച്ചിട്ടുണ്ട്. എന്നാൽ നിയമന ഉത്തരവ് ലഭിച്ച 4,051 പേരിൽ പകുതിയിൽ താഴെ ആളുകൾ പോലും ജോലിക്ക് ഹാജരാകാനിടയില്ല. 2010ൽ സമാനരീതിയിൽ നിയമനം നടത്തിയപ്പോഴും വളരെ കുറച്ച് ആളുകൾ മാത്രമാണ് ജോലിക്ക് കയറാൻ തയ്യാറായി എത്തിയത്.

എ​ത്ര​പേ​ർ ജോ​ലി​ക്ക്​ പ്ര​വേ​ശി​ക്കു​മെ​ന്ന്​ ഇന്ന് വ്യ​ക്ത​മാ​കും. അ​തി​ന് ​ശേ​ഷം മാത്രമാ​കും തു​ട​ർ​ന​ട​പ​ടി. പു​തി​യ ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​നം ഒ​രാ​ഴ്ച​ക്ക​കം പൂ​ര്‍ത്തി​യാ​ക്കാനാണ് മനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ ര​ണ്ട് ​മാ​സം സ​മ​യ​മെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന പിഎ​സ്​സി നി​യ​മ​ന ന​ട​പ​ടി​ക​ളാ​ണ്​ ഒ​രാ​ഴ്ച​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്​.

അതേസമയം, പിരിച്ചു വിടപ്പെട്ട താൽക്കാലിക ജീവനക്കാരുടെ ലോങ് മാർച്ചിന് ആലപ്പുഴയിൽ നിന്ന് തുടക്കമായി. സർക്കാരിനും കെഎസ്ആർടിസി മാനേജ്മെന്റിനും എതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ലോങ് മാർച്ച് തിരുവനന്തപുരത്തേക്ക് നീങ്ങുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ