Latest News

കെഎസ്ആർടിസിയിലെ അഴിമതി: എംഡിയുടെ ആരോപണത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ

അന്വേഷണം ആവശ്യമില്ലെന്നും ഹർജി നിലനിൽക്കില്ലെന്നും കേസെടുക്കാൻ കോടതിക്ക് നിർദേശിക്കാനാവില്ലെന്നും സർക്കാർ

ksrtc, കെഎസ്ആര്‍ടിസി, ksrtc reservation app, കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ ആപ്പ്, entey ksrtc, 'എന്റെ കെഎസ്ആര്‍ടിസി', ksrtc ticket booking app, കെഎസ്ആര്‍ടിസി ടിക്കറ്റ് ബുക്കിങ് ആപ്പ്, ksrtc reservation android application, കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍, ksrtc reservation mobile phone application കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍, ksrtc online reservation, കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ റിസര്‍വേഷന്‍, Abhi bus, അഭി ബസ്, ksrtc janatha service, കെഎസ്ആര്‍ടിസി ജനത സര്‍വീസ്, ksrtc unlimited stop ordinary service, കെഎസ്ആര്‍ടിസി 'അണ്‍ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി'സര്‍വീസ്, ksrtc logistics, കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ്, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

കൊച്ചി: കെഎസ്ആർടിസിയിൽ വൻ അഴിമതി നടന്നെന്ന മാനേജിങ് ഡയറക്ടറുടെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഡിജിപിക്ക് പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആർടിസി ജീവനക്കാരനായ ജുഡ് ജോസഫ് ആണ് കോടതിയെ സമീപിച്ചത്. പരാതി പരിശോധിച്ചെന്നും അന്വേഷണം ആവശ്യമില്ലെന്നും ഹർജി നിലനിൽക്കില്ലെന്നും കേസെടുക്കാൻ കോടതിക്ക് നിർദേശിക്കാനാവില്ലെന്നും സർക്കാർ അറിയിച്ചു.

പൊലീസ് എടുത്ത മൊഴിയുടെ പകർപ്പ് പരാതിക്കാരൻ കോടതിയിൽ ഹാജരാക്കി. മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. കോർപ്പറേഷനിൽ 100 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു എംഡിയുടെ വെളിപ്പെടുത്തൽ.

Also Read: ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളെ ഒഴിവാക്കികൂടെയെന്ന് പാർട്ടികളോട് ടിക്കാറാം മീണ

ഓഡിറ്റിലെ കണ്ടെത്തലുകൾ ഗൗരവം ഉള്ളതാണെന്ന് ഹർജിയിൽ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരും, ജീവനക്കാരും ഉൾപ്പെട്ട എല്ലാ അഴിമതിയും പുറത്തു കൊണ്ട് വരണം. അന്വേഷണമാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. കേസ് എടുക്കാൻ ഡിജിപിക്ക് നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

Also Read: സണ്ണി ലിയോണിന്റെ വിദേശയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

2012-15 കാലയളവിൽ നൂറ് കോടിയുടെ അഴിമതി നടന്നെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ വെളിപ്പെടുത്തിയെന്നും ഉന്നതരുടെ അറിവോടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ കോടികളുടെ കുംഭകോണം നടന്നെന്നുമാണ് ഹർജിയിലെ ആരോപണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ksrtc corruption high court on investigation

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com