കെഎസ്ആർടിസിയിലെ അഴിമതി; കേസ് എടുക്കണമെന്ന ആവശ്യത്തെ എതിർത്ത് സർക്കാർ

ഹർജി നിൽക്കുമോയെന്ന് പരിശോധിക്കാനായി കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റി

High Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം

കൊച്ചി: കെഎസ്ആർടിസിയിൽ വൻ അഴിമതി നടന്നെന്ന മാനേജിങ് ഡയറക്ടറുടെ വെളിപ്പെടുത്തലിൽ കേസ് എടുക്കണമെന്ന ആവശ്യത്തെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ. കേസെടുക്കാൻ കോടതിക്ക് നിർദേശിക്കാനാവില്ലെന്ന് സർക്കാർ നിലപാടെടുത്തു. ഹർജിക്കാരന് സ്വകാര്യ അന്യായം ഫയൽ ചെയ്യുകയോ പൊലീസിൽ പരാതി നൽകുകയോ ചെയ്യാമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതി വിധി ഉദ്ധരിച്ചായിരുന്നു സർക്കാരിന്റെ എതിർപ്പ്.

ഹർജി നിൽക്കുമോയെന്ന് പരിശോധിക്കാനായി കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റി. കോർപറേഷനിൽ 100 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തൽ. കെഎസ്ആർടിസി ജീവനക്കാരനായ ശാസ്തമംഗലം സ്വദേശി ജുഡ് ജോസഫാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Read More: രാജ്യത്തിന്റെ ഐക്യത്തിനാണ് മുൻഗണന: പ്രധാനമന്ത്രി

കോർപറേഷനിൽ 2012-15 കാലയളവിൽ 100 കോടിയുടെ അഴിമതി നടന്നെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ വെളിപ്പെടുത്തിയെന്നും ഉന്നതരുടെ അറിവോടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ കോടികളുടെ കുംഭകോണം നടന്നെന്നുമാണ് ഹർജിയിലെ ആരോപണം. പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും അന്വേഷണത്തിന് നിർദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ksrtc corruption govt not ready to take case

Next Story
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം തിരഞ്ഞെടുപ്പ്: പ്രതിഷേധവുമായി എഴുത്തുകാര്‍SPCS, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, spcs election, writers, literature, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com