തിരുപ്പൂർ: കോയമ്പത്തൂരിനു സമീപം അവിനാശിയിൽ കെഎസ്ആർടിസി വോൾവോ ബസിൽ കണ്ടെയ്നർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 19 പേർക്കാണ് ജീവൻ നഷ്ടമായത്. ഇവരിൽ 18 പേർ മലയാളികളാണ്. ഒരാൾ കർണാടക സ്വദേശിയും.
ബസ് ഡ്രൈവറും കണ്ടക്ടറും 17 യാത്രക്കാരുമാണു മരിച്ചത്. മരിച്ചവരിൽ അഞ്ച് സ്ത്രീകളും 14 പുരുഷന്മാരുമാണ്.
48 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 42 പേരും മലയാളികളാണ്.
ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇത്.
ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന Kl 15 A 282 വോൾവോ ബസാണ് അപകടത്തിൽ പെട്ടത്.
പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെഎസ്ആർടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചത്.
രണ്ട് മണിക്ക് കോയമ്പത്തൂരെത്തേണ്ട ബസ് 2.15 മണിക്കൂർ വൈകിയാണ് ഓടിയിരുന്നത് എന്നാണ് പാസെഞ്ചർ മാനിഫെസ്റ്റിലെ സമയപ്പട്ടിക അനുസരിച്ച് മനസിലാക്കാൻ കഴിയുന്നത്.
കണ്ടെയ്നർ ലോറി അമിത വേഗത്തിൽ ഡിവൈഡർ മറികടന്ന് വന്നാണ് ബസിൽ ഇടിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തതെന്നാണ് പൊലീസ് പറയുന്നത്.
മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്നു തന്നെ നാട്ടിലെത്തിക്കും