അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍

ആലപ്പുഴ കായംകുളത്താണ് സംഭവം

ആലപ്പുഴ: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി കണ്ടക്ടറെ അറസ്റ്റ് ചെയ്തു. ആലപ്പുഴ കായംകുളത്താണ് സംഭവം. മലപ്പുറം സ്വദേശിയായ ഗഫൂറാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പോക്‌സോ പ്രകാരമാണ് ഗഫൂറിനെതിരെ കേസെടുത്തിരിക്കുന്നത്. അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം യാത്ര ചെയ്യവെയായിരുന്നു സംഭവം. കുട്ടി സീറ്റില്‍ തനിച്ചിരിക്കവെയാണ് ഗഫൂര്‍ അതിക്രമം നടത്തിയത്. ഇതോടെ പെണ്‍കുട്ടി ബഹളം വച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടി കൂടുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ksrtc conductor arrested for sexual assault against 11 year old girl

Next Story
പതിവ് തെറ്റിക്കാതെ ഗാനഗന്ധർവൻ എത്തി; പിതാവിന് നൽകിയ വാഗ്ദാനം പാലിക്കാൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com