തിരുവനന്തപുരം: നാലാംഘട്ട ലോക്ക്ഡൗണിലെ ഇളവുകളുടെ ഭാഗമായി കെഎസ്ആർടിസി ബസ്സുകൾ ഓടിത്തുടങ്ങുകയാണ്.

ജില്ലാ അടിസ്ഥാനത്തിലാണ് നിയന്ത്രണ വിധേയമായി സർവീസുകൾ പുനരാരംഭിക്കുന്നത്. 14 ജില്ലകളിലായി 1850 സർവീസുകൾ കെഎസ്ആർടിസി പ്രതിദിനം നടത്തും. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങളും കെഎസ്ആർടിസി റിലീസ് ചെയ്തിട്ടുണ്ട്.

മാർഗനിർദേശങ്ങൾ

 • രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയാണ് സർവീസുകൾ
 • യാത്രക്കാരുടെ ബാഹുല്യവും ആവശ്യകതയും അനുസരിച്ച് മാത്രം സർവീസ്
 • ബസ്സിന്റെ പിറക് വശത്തു കൂടി മാത്രം യാത്രക്കാർക്ക് കയറാം
 • മുൻ വാതിലിലൂടെ മാത്രം പുറത്തിറങ്ങാൻ അനുവദിക്കും
 • ഓർഡിനറിയായി മാത്രം സർവീസുകൾ നടത്തും
 • യാത്രക്കാർ മുഖാവരണം ധരിക്കണം
 • സാമൂഹിക അകലം പാലിക്കണം
 • സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം മാത്രമേ ബസ്സിനകത്ത് പ്രവേശിക്കാവൂ.

Read Here: IRCTC Train Schedule and Online Booking: ജൂൺ 1 മുതൽ ദിവസവും 200 നോൺ എസി ട്രെയിൻ സർവീസുകൾ: ടിക്കറ്റ് ബുക്കിങ്ങ് ഉടൻ ആരംഭിക്കും

ജില്ല തിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം – 499
 • കൊല്ലം – 208
 • പത്തനംതിട്ട – 93
 • ആലപ്പുഴ – 122
 • കോട്ടയം -102
 • ഇടുക്കി – 66
 • എറണാകുളം – 206
 • തൃശൂർ – 92
 • പാലക്കാട് – 65
 • മലപ്പുറം – 49
 • കോഴിക്കോട് – 83
 • വയനാട് – 97
 • കണ്ണൂർ – 100
 • കാസർഗോഡ് – 68

കെഎസ്ആർടിസി ബസ്സുകളിലെ യാത്രാ നിരക്കിൽ 50% വർധനയുണ്ടാകും. യാത്രാ സൗജന്യമുള്ള വിഭാഗങ്ങൾ കൂടിയ നിരക്കിന്റെ പകുതി നൽകേണ്ടി വരും. നിലവിലുള്ള റൂട്ടുകളിൽ മാത്രമാണ് സർവീസ് അനുവദിച്ചിട്ടുള്ളത്. ഓരോ യൂണിറ്റുകളും സർവീസ് നടത്തുന്ന റൂട്ടുകൾ പ്രാദേശിക മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തും.

Ksrtc New Operation of Sche… by The Indian Express on Scribd

പ്രതിദിനം ആകെ അഞ്ച് ലക്ഷം കിലോമീറ്റർ ദൂരം കെഎസ്ആർടിസി ബസ് സർവീസ് നടത്തേണ്ടി വരുമെന്നാണ് കരുതുന്നത്. പത്തനം തിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ ദൂരം ബസ് സർവീസ് ഉണ്ടാവുക. 2,20,888 കിലോമീറ്റർ ദൂരമാവും പത്തനം തിട്ടയിൽ കെഎസ്ആർടിസ് ബസ്സുകൾ ഓടുക.

തിരുവനന്തപുരം-1,33,104, കൊല്ലം- 60, 268, ആലപ്പുഴ- 37,521,കോട്ടയം- 32, 379, ഇടുക്കി- 21,590, എറണാകുളം- 60,164, തൃശ്ശൂർ – 30, 292, പാലക്കാട് – 24, 309, മലപ്പുറം 18, 268, കോഴിക്കോട് – 26, 326, വയനാട്- 28, 984, കണ്ണൂർ – 30, 844, കാസർഗോഡ്-22, 285 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പ്രതിദിന സർവീസുകളുടെ കിലോമീറ്റർ കണക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.