scorecardresearch

ജില്ലയ്‌ക്കുള്ളിൽ കെഎസ്‌ആർടിസി സർവീസ് ആരംഭിച്ചു; മിനിമം ചാർജ് 12 രൂപ

എല്ലാ യാത്രക്കാരും പിൻവാതിലിലൂടെ കയറണം, മുൻവാതിലിലൂടെ മാത്രമേ ഇറങ്ങാവൂ

എല്ലാ യാത്രക്കാരും പിൻവാതിലിലൂടെ കയറണം, മുൻവാതിലിലൂടെ മാത്രമേ ഇറങ്ങാവൂ

author-image
WebDesk
New Update
കെഎസ്ആർടിസി ബസ് സ്റ്റേഷനുകളോട് ചേർന്ന് പെട്രോൾ-ഡീസൽ പമ്പുകൾ; പൊതുജനങ്ങൾക്ക് പ്രയോജനകരം

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്‌ആർടിസി സർവീസുകൾ പുനരാരംഭിച്ചു. ജില്ലയ്‌ക്കുള്ളിൽ മാത്രമാണ് ബസ് സർവീസ്. 1850 ബസുകൾ ഇന്ന് നിരത്തിലിറങ്ങും. ജില്ലയ്‌ക്കുള്ളിൽ കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ രാവിലെ ഏഴ് മുതൽ ആരംഭിച്ചു. രാത്രി ഏഴ് വരെയാണ് ബസ് സർവീസ് ഉള്ളത്.

സാമൂഹിക അകലം പാലിച്ചു മാത്രം യാത്ര

Advertisment

സാമൂഹിക അകലം പാലിച്ചായിരിക്കും ബസ് യാത്ര അനുവദിക്കുക. രണ്ട് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒരാളെ മാത്രം അനുവദിക്കും. മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ രണ്ട് പേരെയും അനുവദിക്കും. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം. സുരക്ഷിത അകലം പാലിച്ചായിരിക്കും യാത്ര. ആകെ സീറ്റുകളുടെ പകുതി യാത്രക്കാരെ മാത്രമേ ബസിൽ അനുവദിക്കൂ. സാനിറ്റെെസർ ഉപയോഗിച്ച് കെെ അണുവിമുക്തമാക്കിയ ശേഷമേ ബസിൽ കയറാവൂ. പിൻവശത്ത് കൂടി മാത്രമേ ബസിൽ കയറാവൂ. പുറത്തിറങ്ങേണ്ടത് മുൻ വാതിലിലൂടെ മാത്രം.

publive-image എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിനായി കാത്തുനിൽക്കുന്ന യാത്രക്കാർ, ഫൊട്ടോ: നിതിൻ ആർ.കെ.

Read Also: സിനിമാ മേഖല ഇനി എങ്ങോട്ട്?; നിര്‍മ്മാതാക്കളുടെ സംഘടനയുടെ ആദ്യഘട്ട ചര്‍ച്ച ഇന്ന്

മിനിമം ചാർജ് 12 രൂപ

Advertisment

യാത്രക്കാരുടെ എണ്ണം കുറയ്‌ക്കുന്നതിനാൽ മിനിമം ചാർജ് ഉയർത്തിയിട്ടുണ്ട്. 12 രൂപയാണ് ഇപ്പോഴത്തെ മിനിമം ചാർജ്. കെഎസ്ആർടിസി ബസ്സുകളിലെ യാത്രാ നിരക്കിൽ 50% വർധനയുണ്ടാകും. യാത്രാ സൗജന്യമുള്ള വിഭാഗങ്ങൾ കൂടിയ നിരക്കിന്റെ പകുതി നൽകേണ്ടി വരും. നിലവിലുള്ള റൂട്ടുകളിൽ മാത്രമാണ് സർവീസ് അനുവദിച്ചിട്ടുള്ളത്. ഓരോ യൂണിറ്റുകളും സർവീസ് നടത്തുന്ന റൂട്ടുകൾ പ്രാദേശിക മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തും.

ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം - 499
  • കൊല്ലം - 208
  • പത്തനംതിട്ട - 93
  • ആലപ്പുഴ - 122
  • കോട്ടയം -102
  • ഇടുക്കി - 66
  • എറണാകുളം - 206
  • തൃശൂർ - 92
  • പാലക്കാട് - 65
  • മലപ്പുറം - 49
  • കോഴിക്കോട് - 83
  • വയനാട് - 97
  • കണ്ണൂർ - 100
  • കാസർഗോഡ് - 68

Ksrtc New Operation of Sche... by The Indian Express on Scribd

പ്രതിദിനം ആകെ അഞ്ച് ലക്ഷം കിലോമീറ്റർ ദൂരം കെഎസ്ആർടിസി ബസ് സർവീസ് നടത്തേണ്ടി വരുമെന്നാണ് കരുതുന്നത്. പത്തനം തിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ ദൂരം ബസ് സർവീസ് ഉണ്ടാവുക. 2,20,888 കിലോമീറ്റർ ദൂരമാവും പത്തനം തിട്ടയിൽ കെഎസ്ആർടിസ് ബസ്സുകൾ ഓടുക.

തിരുവനന്തപുരം-1,33,104, കൊല്ലം- 60, 268, ആലപ്പുഴ- 37,521,കോട്ടയം- 32, 379, ഇടുക്കി- 21,590, എറണാകുളം- 60,164, തൃശ്ശൂർ - 30, 292, പാലക്കാട് - 24, 309, മലപ്പുറം 18, 268, കോഴിക്കോട് - 26, 326, വയനാട്- 28, 984, കണ്ണൂർ - 30, 844, കാസർഗോഡ്-22, 285 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പ്രതിദിന സർവീസുകളുടെ കിലോമീറ്റർ കണക്ക്.

Ksrtc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: