തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കണ്ടക്ടർ യാത്രക്കാരന്റെ തലയിൽ ടിക്കറ്റ് റാക്കുകൊണ്ട് അടിച്ചു. പരുക്കേറ്റ യാത്രക്കാരൻ ജോസഫിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഴിഞ്ഞത്തു നിന്നും തമ്പാനൂരിലേക്ക് വന്ന കെഎസ്ആർടിസി ബസിലണ് സംഭവം. മാർക്കറ്റിൽനിന്നും വാങ്ങിയ മീനുമായാണ് യാത്രക്കാരനായ ജോസഫ് ബസ്സിൽ കയറിയത്. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കണ്ടക്ടർ അരവിന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് തമ്പാനൂർ പൊലീസ് അറിയിച്ചു. അതേസമയം, യാത്രക്കാരൻ മദ്യപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ