/indian-express-malayalam/media/media_files/2025/12/19/ksrtc-bus-fire-2025-12-19-07-42-28.jpg)
തീപിടിത്തമുണ്ടായ കെഎസ്ആർടിസി ബസ്
മൈസൂർ: മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല.
Also Read:ഗർഭിണിയെ മുഖത്തടിച്ച് എസ്എച്ച്ഒ; സ്റ്റേഷനിലെ ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. കെ.എൽ 15 എ- 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തിയത്. 44 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.
Also Read:മസാല ബോണ്ട് ഇടപാട്; ഇഡി അയച്ച കാരണം കാണിക്കൽ നോട്ടീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി
ബസിന് മുന്‍പില്‍ പോയ വാഹനങ്ങളിലെ യാത്രക്കാരാണ് പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് ജീവനക്കാരെ അറിയിക്കുകയായിരുന്നു. യാത്രക്കാരുടെ ഫോണും പാസ്‌പോര്‍ട്ടും ഉള്‍പ്പെടെയുള്ള വസ്തുക്കളും രേഖകളും കത്തിനശിച്ചു.
Also Read:ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെ അറസ്റ്റു ചെയ്ത് എസ്‌ഐടി
ബസിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. യാത്രക്കാർ രാവിലെ സുൽത്താൻ ബത്തേരിയിൽ എത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. 44 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ച നിലയിലാണ്.
Read More:ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us