കൊല്ലം: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ അഞ്ച് പേർ മരിച്ചു. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കൊട്ടാരക്കരയ്ക്കടുത്ത് ആയൂരിലെ അകമണ്ണിൽ വച്ചായിരുന്നു അപകടം. പത്തനംതിട്ട ജില്ലയിലെ വടശേരിക്കര സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഒരു കുഞ്ഞുൾപ്പടെ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്.

കെഎൽ 62 ബി 4605 നമ്പർ മാരുതി സുസുകി കെടെൻ കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ടവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ