തിരുവനന്തപുരം: റമദാനോട് അനുബന്ധിച്ച് കെഎസ്ആര്‍ടിസി കൂടുതൽ അന്തർ സംസ്ഥാന സർവീസ് നടത്തും. അഞ്ച് ദിവസം കെഎസ്ആർടിസി അധിക സർവീസ് നടത്തും. ജൂണ്‍ 13 മുതല്‍ 17 വരെ അധിക സര്‍വീസുകള്‍ നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂർ ബെംഗളുരൂ മേഖലകളിലേക്കും തിരിച്ചും സർവീസ് നടത്തും.

ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ ലഭ്യമാണ്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേയ്ക്ക് ഏത് സമയത്തും സര്‍വീസ് നടത്തുന്നതിന് പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അവധി ദിവസങ്ങളുമായും ആഴ്‌ചാവസാന അവധിയുമായും ബന്ധപ്പെട്ടാണ് ഈ സർവീസുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതുവഴി യാത്രക്കാർക്ക് കൂടുതൽ സൗകര്യം ലഭിക്കുമെന്നും കെഎസ്ആർടിസിക്ക് ഗുണകരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ

കെഎസ്ആര്‍ടിസിയുടെ നിലവിലെ പ്രധാനപ്പെട്ട അന്തര്‍സംസ്ഥാന സര്‍വീസുകളായ ബെംഗളുരൂ, കൊല്ലൂര്‍-മൂകാംബിക, നാഗര്‍കോവില്‍, തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നീ സര്‍വീസുകള്‍ മുടക്കം കൂടാതെ ഈ കാലയളവില്‍ കൃതൃമായി നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksrtconline.com.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ