/indian-express-malayalam/media/media_files/2025/09/12/ksrtc-2025-09-12-16-25-01.jpg)
KSRTC Sabarimala special services (Photo credit KSRTC)
KSRTC Sabarimala Special Services Details: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി വിപൂലമായ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. മണ്ഡല-മകരവിളക്കിന്റെ ഇക്കുറി കെഎസ്ആർടിസി ഇക്കുറി 1302 സ്‌പെഷ്യൽ സർവ്വീസുകൾ നടത്തും. ആദ്യഘട്ടത്തിൽ 467 സർവ്വീസുകളും രണ്ടാം ഘട്ടത്തിൽ 502 സർവ്വീസുകളുമാണ് കെഎസ്ആർടിസി ഒരുക്കുന്നത്. തിരക്ക് വർധിക്കുന്നതിന് അനുസരിച്ച് കൂടുതൽ സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
പമ്പയിൽ നിന്ന് 14 ഇടങ്ങളിലേക്ക് സർവ്വീസുകൾ
തീർത്ഥാടന കാലത്തോടനുബന്ധിച്ച് കെഎസ്ആർടിസിയുടെ പമ്പയിലെ ഓപ്പറേറ്റിങ് സെന്റെർ നവംബർ 14 മുതൽ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കും. പമ്പയിൽ നിന്ന് സംസ്ഥാനത്തിന് അകത്തും പുറത്തുമായി 14 ഇടങ്ങളിലേക്ക് ദിവസവും സർവ്വീസുകൾ ഉണ്ടാകും. 40 യാത്രക്കാരുണ്ടെങ്കിൽ പമ്പയിൽ നിന്ന് സ്‌പെഷ്യൽ സർവ്വീസും നടത്തും. എട്ട് ഡിപ്പോകളിൽ നിന്ന് ദിവസേന ചാർട്ടേട് സർവ്വീസുകളും ഉണ്ടാകും.
Also Read:ശബരിമല തീർഥാടനം; ഓൺലൈൻ ബുക്കിംങ് തുടങ്ങി, ഇൻഷുറൻസ് പരിരക്ഷയിൽ മാറ്റം , അറിയേണ്ടതെല്ലാം
ദിവസവും പമ്പയിൽ നിന്ന് എരുമേലിയിലേക്ക് 59 സർവ്വീസുകൾ ഉണ്ടാകും. ചെങ്ങന്നൂരിലേക്ക് 50 സർവ്വീസും കൊട്ടാരക്കരയിലേക്ക് 38 സർവ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. കുമിളി - 60, ഗുരുവായൂർ - 78 സർവ്വീസുകളും ഉണ്ടാകും. പത്തനംതിട്ടയിലേക്ക് മൂന്നും കോട്ടയത്തേക്ക് അഞ്ചും എറണാകുളത്തേക്ക് ഏഴും തൃശൂരിലേക്ക് എട്ട് സർവ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലേക്കുള്ള സർവ്വീസുകൾ
ഇക്കുറി പമ്പയിൽ നിന്ന് നേരിട്ട് തമിഴ്നാടിൻറ വിവിധ ഭാഗങ്ങളിലേക്കും ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. തെങ്കാശിയിലേക്ക് ദിവസവും 10 സർവ്വീസുകളുണ്ടാകും. ഇതിനുപുറമേ പളനിയിലേക്ക് മൂന്നും കോയമ്പത്തൂരിലേക്ക് നാല് സർവ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്.
/filters:format(webp)/indian-express-malayalam/media/media_files/2025/11/07/ksrtc-news-2025-11-07-13-42-14.jpg)
ലോ-ഫ്ളോർ നോൺ എ.സി, വോൾവോ എ.സി ലോ ഫ്ളോർ, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, ഡീലക്സ്, സൂപ്പർ എക്സ്പ്രസ്, ഷോർട്ട് വീൽ വേസ് ബസുകളാണ് സർവ്വീസിനായി ഒരുക്കിയിട്ടുള്ളത്.
നിലയ്ക്കൽ-പമ്പ സർവ്വീസ്
നിലയ്ക്കൽ-പമ്പ റൂട്ടിൽ 756 സർവ്വീസുകൾ ഉണ്ടാകും. സ്വകാര്യ വാഹനങ്ങൾക്ക് പമ്പയിലേക്ക് പ്രവേശനം ഇല്ല. സ്വകാര്യവാഹനങ്ങളിൽ എത്തുന്നവർ നിലയ്ക്കലിൽ വാഹനം പാർക്ക് ചെയ്ത അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ വേണം പമ്പയിലെത്താൻ.
Also Read:ശബരിമല മണ്ഡലകാലം; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ എട്ടിടത്ത് സ്റ്റോപ്പുകൾ
നിലയ്ക്കൽ പാർക്കിങ്ങ് മൈതാനത്ത് നിന്ന് പമ്പയിലേക്ക് ചെയിൻ സർവ്വീസുകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. ഇതിനായി ലോ ഫ്ലോർ ബസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
വിവിധ ഡിപ്പോകളിൽ നിന്നും പമ്പയിലേക്കുള്ള സർവീസുകൾ
സംസ്ഥാനത്ത് വിവിധ ഡിപ്പോകളിൽ നിന്നും പമ്പയിലേക്ക് സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂരിൽ നിന്ന് ആദ്യഘട്ടത്തിൽ 70 സർവ്വീസുകളും രണ്ടാം ഘട്ടത്തിൽ 10 സർവ്വീസുകളും ദിവസേന ഉണ്ടാകും. 50 സർവ്വീസുകളാണ് കോട്ടയത്ത് നിന്ന് ആദ്യഘട്ടത്തിൽ ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 20 സർവ്വീസുകളും.
തിരുവനന്തപുരം സെൻട്രൽ -എട്ട്, പത്തനംതിട്ട - ആദ്യഘട്ടം 27, രണ്ടാം ഘട്ടം അഞ്ച്, എറണാകുളം - ആദ്യഘട്ടം 27, രണ്ടാംഘട്ടം അഞ്ച്, കുമിളി - 17, എരുമേലി - 25,കൊട്ടാരക്കര - 25, പുനലൂർ - 10 എന്നിങ്ങനെയാണ് മറ്റ് സർവ്വീസുകൾ. ആര്യങ്കാവ്, അടൂർ, തൃശൂർ, കായംകുളം ഡിപ്പോകളിൽ നിന്ന് ദിവസവും രണ്ടും ഗുരുവായൂരിൽ നിന്ന് ഒരു സർവ്വീസും ക്രമീകരിച്ചിട്ടുണ്ട്.
ചാർട്ടേട് സർവ്വീസുകൾ എവിടെ നിന്നെല്ലാം?
എട്ടിടത്ത് നിന്നാണ് നിലവിൽ ചാർട്ടേട് സർവ്വീസുകൾ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞത് 40 യാത്രക്കാരുണ്ടെങ്കിൽ ട്രിപ്പ് ആരംഭിക്കും. കൊട്ടാരക്കര ഡിപ്പോയുടെ ചാർട്ടേട് സർവ്വീസുകൾ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്ന് ലഭ്യമാണ്. തിരുവല്ല ഡിപ്പോയുടെ ചാർട്ടേട് സർവ്വീസുകൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഭ്യമാണ്.
/filters:format(webp)/indian-express-malayalam/media/media_files/2024/11/17/FODY1l7jeKmU88IXMecB.jpg)
കോട്ടയത്ത് നിന്നുള്ളവ റെയിൽവേ സ്റ്റേഷൻ, തിരുനക്കര മഹാദേവ ക്ഷേത്രം എന്നിവടങ്ങളിൽ നിന്നും കായംകുളത്ത് നിന്നുള്ളവ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നിന്നും തിരുവനന്തപുരത്ത് നിന്നുള്ള സർവ്വീസ് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. ഇതിനുപുറമേ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ചാർട്ടേഡ് സർവ്വീസ് ക്രമീകരിച്ചിട്ടുണ്ട്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ എന്നിവടങ്ങളിൽ നിന്നും സർവ്വീസുകൾ ലഭ്യമാണ്.
വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ
സ്പെഷ്യൽ സർവീസ് നടത്തുന്ന ബസുകളെ കുറിച്ചു വിവരങ്ങൾക്ക് 9188938522, 9188938528, 9188938533 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഇതിനുപുറമേ ബസുകൾ സംബന്ധിച്ചുള്ള സമയവും മറ്റ് വിവരങ്ങളും അറിയുന്നതിന് മലയാളത്തിന് പുറമേ ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പമ്പയിൽ ബോർഡുകൾ സ്ഥാപിക്കുമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
Read More:ആനവണ്ടിയല്ലിത് ആനന്ദവണ്ടി; ഇനിയെന്നും 'ഫ്രീ' ടൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us