തിരുവനന്തപുരം: വിവിധ വിഷയങ്ങളുയർത്തി കഴിഞ്ഞ ദിവസം പണിമുടക്കിയ കെഎസ്ആർടിസി ജീവനക്കാരെ സ്ഥലമാറ്റിയതിൽ പ്രതിഷേധവുമായി സിപിഐ അനുകൂല സംഘടന. കൂട്ടസ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് നാളെ മുതൽ രാപ്പകൽ സമരം നടത്തുമെന്ന് എഐടിയുസി അറിയിച്ചു. ഈ മാസം 10 മുതൽ അനിശ്ചിതകാല ട്രാൻസ്പോർട്ട് ഉപരോധം നടത്താനും തീരുമാനിച്ചു. എന്നാൽ പണിമുടക്കിയവരെ സ്ഥലം മാറ്റിയ ഉത്തരവ് പിൻവലിക്കാൻ കഴിയില്ലെന്ന് കെഎസ്ആർടിസി എം.ഡി എം.ജി രാജമാണിക്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

137 ജീവനക്കാരെയാണ് ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത്. എ.ഐ.ടി.യു.സി, ബി.എം.എസ് എന്നീ യൂണിയനിൽ ഉൾപ്പെട്ട അംഗങ്ങളെയാണ് സ്ഥലം മാറ്റിയത്. കരുനാഗപ്പള്ളിയിലുള്ളവരെ കാസര്‍കോട്, പെരിന്തല്‍മണ്ണ, പൊന്നാനി, ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്കും എറണാകുളത്തു നിന്നുള്ളവരെ തിരുവനന്തപുരത്തേക്കും കൊട്ടാരക്കരയിലേക്കും സ്ഥലം മാറ്റി. തിരുവനന്തപുരം സിറ്റിയില്‍ നിന്നുള്ളവരെ തൃശ്ശൂര്‍,ചാലക്കുടി,കൊടുങ്ങല്ലൂര്‍ ഡിപ്പോകളിലേക്കും സ്ഥലം മാറ്റി. കരുനാഗപ്പിള്ളി വെഹിക്കള്‍ സൂപ്പര്‍വൈസറെയും സ്ഥലം മാറ്റിയിട്ടുണ്ട്.

കെഎസ്ആര്‍ടിസിയിലെ സിപിഐയുടെ യൂണിയനായ കെഎസ് ടി ഇയും ബിഎംഎസ്സുമാണ് പണിമുടക്ക് നടത്തിയത്. സിഐടിയുവും കോണ്‍ഗ്രസ്സ് സംഘടനയും സമരത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു. 15 ദിവസം മുമ്പ് നിയമപ്രകാരം നോട്ടീസ് നല്‍കിയാണ് പണിമുടക്ക് എന്നാണ് സംഘടനകള്‍ പറയുന്നത്. അതിനാല്‍ തന്നെ പ്രതികാര നടപടിക്ക് മാനേജ്‌മെന്റിന് അവകാശമില്ലെന്ന് ജീവനക്കാരുടെ സംഘടന പറയുന്നു. എന്നാല്‍ നോട്ടീസ് നല്‍കിയതു കൊണ്ടു മാത്രം അത് പണിമുടക്കാനുള്ള അവകാശമാവില്ലെന്നും പണിമുടക്ക് മൂലം കോര്‍പ്പറേഷനും ജനങ്ങള്‍ക്കും വലിയ നഷ്ടം സംഭവിച്ചുവെന്നുമാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ ന്യായീകരണം.

ശ​​​മ്പ​​​ളം മു​​​ട​​​ങ്ങാ​​​തെ ന​​​ല്‍​കു​​​ക, പെ​​​ന്‍​ഷ​​​ന്‍ പൂ​​​ര്‍​ണ​​​മാ​​​യും സ​​​ര്‍​ക്കാ​​​ര്‍ ഏ​​​റ്റെ​​​ടു​​​ക്കു​​​ക, ഡ്യൂ​​​ട്ടി പ​​​രി​​​ഷ്‌​​​ക​​​ര​​​ണം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ക, പി​​​രി​​​ച്ചു​​​വി​​​ട്ട താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ പ​​​ണി​​​മു​​​ട​​​ക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ