scorecardresearch

വാഴവെട്ടി നശിപ്പിച്ച സംഭവം: കര്‍ഷകന് കെഎസ്ഇബി മൂന്നര ലക്ഷം രൂപ നല്‍കും

ഒന്‍പത് മാസം പ്രായമായ നാനൂറോളം കുലവാഴകളാണ് കെ.എസ്.ഇ.ബി ജീവനക്കാര്‍ നശിപ്പിച്ചത്

ഒന്‍പത് മാസം പ്രായമായ നാനൂറോളം കുലവാഴകളാണ് കെ.എസ്.ഇ.ബി ജീവനക്കാര്‍ നശിപ്പിച്ചത്

author-image
Amal Joy
New Update
kerala| farmer|

406 കുലവാഴകള്‍ വെട്ടിനിരത്തി കെഎസ്ഇബി; നഷ്ടം ലക്ഷങ്ങള്‍, ക്രൂരതയെന്ന് കൃഷി മന്ത്രി

തിരുവനന്തപുരം: കോതമംഗലത്ത് കര്‍ഷകന്റെ വാഴകള്‍ ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കെഎസ്ഇബി നഷ്ടപരിഹാരം നല്‍കും. കര്‍ഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കൃഷി-വൈദ്യുതി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. തുടര്‍ നടപടികള്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും തുക എത്രയും പെട്ടെന്ന് കൈമാറുമെന്നും കെഎസ്ഇബി അറിയിച്ചു.

Advertisment

വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒന്‍പത് മാസം പ്രായമായ നാനൂറോളം കുലവാഴകളാണ് കെ.എസ്.ഇ.ബി ജീവനക്കാര്‍ നശിപ്പിച്ചത്. 400ല്‍ അധികം വാഴകളാണ് വെട്ടിനശിപ്പച്ചത്. ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാഴകള്‍ നശിപ്പിച്ചത്.

ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കര്‍ഷകന് ലക്ഷങ്ങളുടെ ലക്ഷങ്ങളുടെ നഷ്ടവുമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വാഴകള്‍ വെട്ടിയത്. രണ്ടര ഏക്കറില്‍ 1600 ഏത്തവാഴകളാണുള്ളത്. ഇതില്‍ അര ഏക്കറിലെ വാഴകളാണ് വെട്ടിനശിപ്പിച്ചത്. ദിവസങ്ങള്‍ക്കകം വെട്ടി വില്‍ക്കാനാവും വിധം മൂപ്പെത്തുന്ന കുലകളായിരുന്നു.

സംഭവത്തിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിയെ വിമര്‍ശിച്ച് കൃഷിമന്ത്രി പി പ്രസാദ് രംഗത്തുവന്നു.'ഹൈടെന്‍ഷര്‍ ലൈനിന് കീഴില്‍ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല. ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാന്‍ പാടില്ലായെങ്കില്‍ നേരത്തേ തന്നെ കെഎസ്ഇബി ഇടപെടേണ്ടതായിരുന്നു. വാഴ കുലച്ച് കുലകള്‍ വില്‍ക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കര്‍ഷകന്റെ അധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല'- കൃഷി മന്ത്രി വിമര്‍ശനം ഉന്നയിച്ചു.

Farmer Kseb

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: