തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുത നിയന്ത്രണം ഉണ്ടാകും. വൈകിട്ട് ആറര മുതൽ രാത്രി ഒമ്പതര വരെയാകും വൈദ്യുതി വിതരണം നിലയ്ക്കുക. വിവിധ ഇടങ്ങളിൽ അര മണിക്കൂർ വീതം വൈദ്യുതി വിതരണം വിഛേദിക്കാനാണ് തീരുമാനം.

ഇടുക്കി – പള്ളം, ഇടുക്കി – ലോവർ പെരിയാർ എന്നീ 220 കെ.വി ലൈനുകളിൽ ഉണ്ടായ സാങ്കേതിക തകരാർ മൂലം ഇടുക്കി ജല വൈദുതി നിലയത്തിലെ വൈദ്യുതി ഉൽപ്പാദനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതിന് പുറമേ താപവൈദ്യുത നിലയങ്ങളിൽ നിന്നുളള വൈദ്യുതിയുടെ അളവിൽ കുറവ് വന്നതും മൂഴിയാർ വൈദ്യുതി നിലയത്തിൽ തകരാർ സംഭവിച്ചതുമാണ് കാരണമായി പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ