വൈദ്യുതി ലഭ്യതയിൽ കുറവ്; ഉപയോക്താക്കൾ സ്വയം നിയന്ത്രണമേർപ്പെടുത്തണമെന്ന് മന്ത്രി

ഔദ്യോഗികമായ വൈദ്യുതി നിയന്ത്രണം കെ എസ് ഇ ബിയുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: രാജ്യവ്യപകമായി വൈദ്യുതി ഉൽപ്പാദനത്തിൽ കുറവ് രേഖപ്പെടുത്തന്ന സാഹചര്യത്തിൽ കേരളത്തിന് വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു. വൈകുന്നേരം 6.30 മുതൽ രാത്രി 10.30 വരെയുള്ള പീക്ക് ടൈമിൽ ഉപഭോക്താക്കൾ വൈദ്യുത ഉപയോഗത്തിൽ നിയന്ത്രണം വരുത്തണമെന്നാണ് മന്ത്രി അഭ്യർത്ഥിച്ചത്.

കല്‍ക്കരിയുടെ ലഭ്യതയില്‍ വന്‍ ഇടിവ് നേരിട്ടതിനാലാണ് വൈദ്യുതി ഉൽപ്പാദനത്തിൽ കുറവ് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലെ താപവൈദ്യുതി നിലയങ്ങളിലടക്കം ഉൽപ്പാദനത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read: ‘സമൃദ്ധി’ കടൽ കടക്കും, ഒല്ലൂരിനെ സമൃദ്ധമാക്കാൻ

ഉൽപ്പാദനത്തിലെ കുറവ് കാരണം ദീര്‍ഘകാല കരാര്‍ പ്രകാരം കേരളത്തിന്‌ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഗണ്യമായ കുറവുണ്ടാകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം വൈദ്യുതി ബോര്‍ഡ് നടത്തുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kseb electricity direction to limit usage at peak tim

Next Story
ഏഴ് പേര്‍ക്ക് പുതുജീവിതം നല്‍കി നേവിസ്; ഹൃദയം കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചുHeart Transplantation, Ernakulam to kozhikode Ambulance, Navis, Rajagiri, Metro international Cardiac center, Veena George, Traffic Model, നേവിസ്, ആംബുലൻസ്, വീണ ജോർജ്, എറണാകുളം, രാജഗിരി, മെട്രോ ഹോസ്പിറ്റൽ, malayalam news, kerala news,
The moderation of comments is automated and not cleared manually by malayalam.indianexpress.com