Latest News

ഇടുക്കി, ഇടമലയാർ, കക്കി ഷട്ടറുകൾ തുറക്കില്ല; അണക്കെട്ടുകളിൽ ജല വിതാനം നിയന്ത്രിക്കും

മഴക്കെടുതിയിൽ കെഎസ്ഇബിക്ക് 13.67 കോടിയുടെ നഷ്ടം; ഷട്ടറുകളും സ്പിൽവേകളും പരിശോധിക്കും

Idukki dam, idukki dam water level, idukki dam images
ഫയൽ ചിത്രം

തിരുവനന്തപുരം: കക്കി, ഇടുക്കി, ഇടമലയാർ എന്നീ അണക്കെട്ടുകളിൽ ജലവിതാനം അധികമാണെങ്കിലും അടുത്ത ദിവസങ്ങളിൽ ഷട്ടർ തുറക്കേണ്ടുന്ന സാഹചര്യമില്ലെന്ന് കെഎസ്ഇബിഎൽ ഫുൾ ടൈം ഡയറക്ടർമാരുടെ യോഗത്തിൽ തീരുമാനം. ഇടുക്കി, ഇടമലയാർ,ബാണാസുരസാഗർ ഷോളയാർ എന്നിവിടങ്ങളിലെ ഉൽപ്പാദനം ക്രമീകരിച്ചു കൊണ്ട് ജല വിതാനം നിയന്ത്രിക്കാനും യോഗത്തിൽ തീരുമാനിച്ചു.

മഴ ശമിക്കുന്ന മുറക്ക് റിസെർവോയർ നില പുനഃക്രമീകരിക്കുന്നത് പരിഗണിക്കുന്നതാണ്. നിലവിൽ 10 എംസിഎമ്മിൽ സംഭരണ ശേഷിയുള്ള ചെറിയ ഡാമുകളിൽ നിന്ന് മാത്രമേ ജലം തുറന്നു വിട്ടു ക്രമീകരിക്കുന്നുള്ളുവെന്നും യോഗത്തിൽ തീരുമാനമായി.

കാലാവസ്ഥ പ്രവചനമനുസരിച്ച് ഒക്ടോബർ 20 വരെ പരിസ്ഥിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല . കൂടുതൽ ഡാമുകളുടെ കാര്യത്തിലെ അന്തിമ തീരുമാനം അതതു ഡിഡിഎംഎ / എസ്ഡിഎംയുടെ തീരുമാനത്തിന് അനുസരിച്ചു നടപ്പാക്കും.

Also Read: മഴക്കെടുതി: കേന്ദ്രം സഹായം നൽകും; പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി

സംസ്ഥാനത്തുള്ള കെ എസ് ഇ ബി ഡാമുകളുടെ നിലവിലെ സ്ഥിതി യോഗം വിലയിരുത്തി. ഷട്ടറുകളും സ്പിൽവേകളും പരിശോധിച്ചു പ്രവർത്തനക്ഷമാക്കാനും അതത് ഡിഡിഎംഎ/എസ്ഡിഎംഎ തീരുമാനങ്ങൾക്കനുസരിച്ചു വേണ്ട മുന്നറിയിപ്പുകളോടെ പ്രവർത്തിക്കാനും ഡാം സേഫ്റ്റി വിഭാഗത്തിനും എക്സിക്യൂട്ടീവ് എഞ്ചിനീർമാർക്കും നിർദ്ദേശം നൽകി.

പ്രളയത്തെത്തുടർന്ന് കെഎസ്ഇബിക്കുണ്ടായ നഷ്ടവും കെഎസ്ഇബി വിലയിരുത്തി. 60 ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമർ തകരാറിലായിട്ടുണ്ട്. ആകെ 3074 എണ്ണം നിലച്ചു പോയി. 339 ഹൈ ടെൻഷൻ പോസ്റ്റുകൾ, 1398 ലോ ടെൻഷൻ പോസ്റ്റുകൾ എന്നിവ നശിച്ചുപോയി. ആകെ 4 .18 ലക്ഷം വൈദ്യുതി കണക്ഷനുകൾ തകരാറിലായിട്ടുണ്ട്.

ഇതുമൂലം ഏകദേശം 13.67 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഇതിൽ ഭൂരിഭാഗവും പത്തനംതിട്ട, പാലാ, തൊടുപുഴ എന്നീ സിർക്കിളുകളിലാണ് സംഭവിച്ചിട്ടുള്ളത്.

ഇവ യുദ്ധകാല അടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിന് ഒരു ടാസ്ക് ഫോഴ്സ് രൂപികരിക്കാൻ യോഗം തീരുമാനിച്ചു. എത്ര സമയത്തിനുള്ളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാകും എന്ന് കെ സ് ഇ ബി എൽ സർക്കിൾ തലത്തിൽ നാളെ വിഞ്ജാപനം ചെയ്യും.

Also Read: ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് മുഴുവൻ സമയം പ്രവർത്തിക്കും: മുഖ്യമന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kseb dam shutters rain flood and landslide

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com